Ecclesiastes 5:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദേവാലയത്തില്‍ പോകുമ്പോള്‍ സൂക്ഷ്മതയോടെ വര്‍ത്തിക്കുക; അടുത്തുചെന്നു ശ്രദ്ധിച്ചു കേള്‍ക്കുന്നതാണു വിഡ്ഢിയുടെ യാഗാര്‍പ്പണത്തെക്കാള്‍ നല്ലത്. തങ്ങള്‍ ചെയ്യുന്നതു തിന്മയാണെന്നു മൂഢന്മാര്‍ അറിയുന്നില്ലല്ലോ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവാലയത്തിലേക്കു പോകുമ്പോൾ കാൽ സൂക്ഷിക്ക; മൂഢന്മാർ യാഗം അർപ്പിക്കുന്നതിനെക്കാൾ അടുത്തുചെന്നു കേൾക്കുന്നതു നല്ലതു; പരിജ്ഞാനമില്ലായ്കയാലല്ലോ അവർ ദോഷം ചെയ്യുന്നതു.
Malayalam 1992 MBSI
ദൈവാലയത്തിലേക്കു പോകുമ്പോൾ കാൽ സൂക്ഷിക്ക; മൂഢന്മാർ യാഗം അർപ്പിക്കുന്നതിനെക്കാൾ അടുത്തുചെന്നു കേൾക്കുന്നതു നല്ലതു; പരിജ്ഞാനമില്ലായ്കയാലല്ലോ അവർ ദോഷം ചെയ്യുന്നതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവാലയത്തിലേക്കു പോകുമ്പോൾ പാദം സൂക്ഷിക്കുക; മൂഢന്മാർ യാഗം അർപ്പിക്കുന്നതിനെക്കാൾ അടുത്തുചെന്നു ശ്രദ്ധിച്ച് കേൾക്കുന്നതാണ് നല്ലത്; പരിജ്ഞാനമില്ലാത്തതുകൊണ്ടാണ് അവർ ദോഷം ചെയ്യുന്നത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവാലയത്തിലേക്കു പോകുമ്പോള്‍ കാൽ സൂക്ഷിക്ക; മൂഢന്മാര്‍ യാഗം അര്‍പ്പിക്കുന്നതിനെക്കാള്‍ അടുത്തുചെന്നു കേള്‍ക്കുന്നതു നല്ലത്; പരിജ്ഞാനമില്ലായ്കയാലല്ലോ അവര്‍ ദോഷം ചെയ്യുന്നത്.
Malayalam Bible POC-ML 2013
ദേവാലയത്തിലേക്കു പോകുമ്പോള്‍ സൂക്‌ഷമതയുള്ളവനായിരിക്കുക. ശ്രദ്‌ധിച്ചു കേള്‍ക്കാന്‍ അടുത്തു ചെല്ലുന്നതാണ്‌ വിഡ്‌ഢിയുടെ ബലിയര്‍പ്പണത്തെക്കാള്‍ ഉത്ത മം. തങ്ങള്‍ തിന്‍മയാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ ഭോഷന്‍മാര്‍ അറിയുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീ ദൈവാലയത്തിലേക്കു പോകുമ്പോൾ നിന്റെ കാലടികൾ സൂക്ഷിക്കുക. തങ്ങൾ തെറ്റു ചെയ്യുന്നു എന്നതറിയാതെ യാഗമർപ്പിക്കുന്ന ഭോഷരെപ്പോലെയാകാതെ, അടുത്തുചെന്നു ശ്രദ്ധിക്കുക.