Ecclesiastes 5:19 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ധനവും ഐശ്വര്യവും അവ അനുഭവിക്കാനുള്ള കഴിവും ദൈവമാണു നല്‌കുന്നത്; അവ ലഭിച്ചവന്‍ ദൈവത്തിന്‍റെ അനുഗ്രഹം സ്വീകരിച്ചു തന്‍റെ പ്രയത്നങ്ങളില്‍ ആനന്ദിക്കട്ടെ. അത് ദൈവത്തിന്‍റെ ദാനമാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവം ധനവും ഐശ്വര്യവും അതു അനുഭവിച്ചു തന്റെ ഓഹരി ലഭിച്ചു തന്റെ പ്രയത്നത്തിൽ സന്തോഷിപ്പാൻ അധികാരവും കൊടുത്തിരിക്കുന്ന ഏതു മനുഷ്യന്നും അതു ദൈവത്തിന്റെ ദാനം തന്നേ.
Malayalam 1992 MBSI
ദൈവം ധനവും ഐശ്വര്യവും അതു അനുഭവിച്ചു തന്റെ ഔഹരി ലഭിച്ചു തന്റെ പ്രയത്നത്തില്‍ സന്തോഷിപ്പാന്‍ അധികാരവും കൊടുത്തിരിക്കുന്ന ഏതു മനുഷ്യന്നും അതു ദൈവത്തിന്റെ ദാനം തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവം ധനവും ഐശ്വര്യവും നല്കുകയും, അതനുഭവിച്ച് തന്റെ ഓഹരി ലഭിച്ച് തന്റെ പ്രയത്നത്തിൽ സന്തോഷിക്കുവാൻ അധികാരം കൊടുത്തിരിക്കുകയും ചെയ്യുന്ന ഏതു മനുഷ്യനും അതു ദൈവത്തിന്റെ ദാനം തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവം ധനവും ഐശ്വര്യവും അത് അനുഭവിച്ചു തന്‍റെ ഓഹരി ലഭിച്ച് തന്‍റെ പ്രയത്നത്തിൽ സന്തോഷിപ്പാന്‍ അധികാരവും കൊടുത്തിരിക്കുന്ന ഏതു മനുഷ്യനും അതു ദൈവത്തിന്‍റെ ദാനം തന്നെ.
Malayalam Bible POC-ML 2013
സമ്പത്തും സമൃദ്‌ധിയും അത്‌ അനുഭവിക്കാനുള്ള കഴിവും നല്‍കി ദൈവംഅനുഗ്രഹിച്ചിട്ടുള്ള ഓരോ വ്യക്‌തിയും തന്‍െറ ഈ അവസ്‌ഥയെ മാനിക്കുകയും അധ്വാനഫലം ആസ്വദിക്കുകയും ചെയ്യേണ്ടതാണ്‌, ഇതു ദൈവത്തിന്‍െറ ദാനമാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മാത്രവുമല്ല, ദൈവം നൽകിയ ധനസമ്പത്തുക്കൾ ആസ്വദിച്ച് തന്റെ പ്രയത്നത്തിൽ ആനന്ദിക്കാൻ ദൈവം ഒരാൾക്ക് ഇടയാക്കുന്നു—അതും ദൈവത്തിന്റെ ദാനം.