Ecclesiastes 8:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദുഷ്കര്‍മിക്കു നന്മ വരികയില്ല; അവന്‍ ദൈവത്തെ ഭയപ്പെടാത്തതിനാല്‍ അല്പായുസ്സായിരിക്കും; അവന്‍റെ ജീവിതം നിഴല്‍പോലെ നീളുകയുമില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ദുഷ്ടന്നു നന്മ വരികയില്ല; അവൻ ദൈവത്തെ ഭയപ്പെടായ്കയാൽ നിഴൽപോലെ അവന്റെ ആയുസ്സു ദീർഘമാകയില്ല.
Malayalam 1992 MBSI
എന്നാല്‍ ദുഷ്ടന്നു നന്മ വരികയില്ല; അവന്‍ ദൈവത്തെ ഭയപ്പെടായ്കയാല്‍ നിഴല്‍പോലെ അവന്റെ ആയുസ്സു ദീര്‍ഘമാകയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ദുഷ്ടന് നന്മ വരുകയില്ല; അവൻ ദൈവത്തെ ഭയപ്പെടായ്കയാൽ നിഴൽപോലെയുള്ള അവന്റെ ആയുസ്സ് ദീർഘമാകുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ദുഷ്ടനു നന്മ വരികയില്ല; അവന്‍ ദൈവത്തെ ഭയപ്പെടായ്കയാൽ നിഴൽപോലെ അവന്‍റെ ആയുസ്സു ദീര്‍ഘമാകയില്ല.
Malayalam Bible POC-ML 2013
നീചനു നന്‍മ കൈവരുകയില്ല. ജീവിതം നിഴല്‍പോലെ നീട്ടാനും അവനു കഴിയുകയില്ല. കാരണം, അവന്‍ ദൈവസന്നിധിയില്‍ ഭയത്തോടെയല്ല വ്യാപരിക്കുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദുഷ്ടർ ദൈവത്തെ ഭയപ്പെടാത്തതുകൊണ്ട് അവർക്ക് അഭിവൃദ്ധിയുണ്ടാകുകയില്ല, വൈകുന്നേരങ്ങളിലെ നിഴൽപോലെ അവരുടെ നാളുകൾ ദീർഘമാകുകയുമില്ല.

Recommended Reading