Ecclesiastes 8:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മനുഷ്യന്‍ മനുഷ്യന്‍റെമേല്‍ ആധിപത്യം ഉറപ്പിച്ച് അവനെ ദ്രോഹിച്ചുകൊണ്ടിരിക്കെ, സൂര്യനു കീഴെയുള്ളതെല്ലാം വിവേചിച്ചറിയാന്‍ മനസ്സുവച്ചപ്പോള്‍ ഞാന്‍ ഇതെല്ലാം കണ്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതൊക്കെയും ഞാൻ കണ്ടു; മനുഷ്യന്നു മനുഷ്യന്റെമേൽ അവന്റെ ദോഷത്തിന്നായി അധികാരമുള്ള കാലത്തു സൂര്യന്നു കീഴെ നടക്കുന്ന സകലപ്രവൃത്തിയിലും ഞാൻ ദൃഷ്ടിവെച്ചു. ദുഷ്ടന്മാർ അടക്കം ചെയ്യപ്പെട്ടു വിശ്രാമം പ്രാപിക്കുന്നതും
Malayalam 1992 MBSI
ഇതൊക്കെയും ഞാന്‍ കണ്ടു; മനുഷ്യന്നു മനുഷ്യന്റെ മേല്‍ അവന്റെ ദോഷത്തിന്നായി അധികാരമുള്ള കാലത്തു സൂര്യന്നു കീഴെ നടക്കുന്ന സകലപ്രവൃത്തിയിലും ഞാന്‍ ദൃഷ്ടിവെച്ചു ദുഷ്ടന്മാര്‍ അടക്കം ചെയ്യപ്പെട്ടു വിശ്രാമം പ്രാപിക്കുന്നതും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇതൊക്കെയും ഞാൻ മനസ്സിലാക്കി; സൂര്യനു കീഴിൽ നടക്കുന്ന സകലപ്രവൃത്തിയിലും ഞാൻ ദൃഷ്ടിവച്ചു. മറ്റുള്ളവർക്ക് ദോഷം ചെയ്യുവാൻ ഒരു മനുഷ്യന് അധികാരമുള്ളതും ഞാൻ ഗ്രഹിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതൊക്കെയും ഞാന്‍ കണ്ടു; മനുഷ്യനു മനുഷ്യന്‍റെമേൽ അവന്‍റെ ദോഷത്തിനായി അധികാരമുള്ള കാലത്ത് സൂര്യനു കീഴെ നടക്കുന്ന സകല പ്രവൃത്തിയിലും ഞാന്‍ ദൃഷ്‍ടിവച്ചു ദുഷ്ടന്മാര്‍ അടക്കം ചെയ്യപ്പെട്ടു.
Malayalam Bible POC-ML 2013
മനുഷ്യന്‍മനുഷ്യന്‍െറ മേല്‍ അധികാരം സ്‌ഥാപിച്ച്‌ ദ്രാഹിക്കുന്നതിനിടയില്‍ സൂര്യനു കീഴുള്ള എല്ലാറ്റിലും സൂക്‌ഷ്‌മനിരീക്‌ഷണം നടത്തി കണ്ടെത്തിയതാണിത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സൂര്യനുകീഴിൽ സംഭവിക്കുന്ന സകലവസ്തുതകളും നിരീക്ഷിച്ചപ്പോൾ ഇവയെല്ലാം ഞാൻ കണ്ടു: ഒരു മനുഷ്യൻ വേറൊരുവ്യക്തിയുടെമേൽ അയാളുടെ ദോഷത്തിനായി അധികാരം നടത്തുന്ന ഒരു കാലമുണ്ട്.