Ecclesiastes 9:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇവയെക്കുറിച്ചെല്ലാം ഞാന്‍ മനസ്സിരുത്തി ആലോചിച്ചു. നീതിമാന്മാരും ജ്ഞാനികളും അവരുടെ പ്രവൃത്തികളും ദൈവത്തിന്‍റെ നിയന്ത്രണത്തിലാണെന്നു ഞാന്‍ മനസ്സിലാക്കി; സ്നേഹമോ ദ്വേഷമോ തനിക്കു ലഭിക്കുക എന്ന് മനുഷ്യന്‍ അറിയുന്നില്ല. അവരുടെ മുമ്പിലുള്ളതെല്ലാം മിഥ്യ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതൊക്കെയും, നീതിമാന്മാരും ജ്ഞാനികളും അവരുടെ പ്രവൃത്തികളും ദൈവത്തിന്റെ കയ്യിൽ ഇരിക്കുന്നു എന്നുള്ളതൊക്കെയും തന്നേ, ശോധന ചെയ്‌വാൻ ഞാൻ മനസ്സുവെച്ചു; സ്നേഹമാകട്ടെ ദ്വേഷമാകട്ടെ ഒന്നും മനുഷ്യൻ അറിയുന്നില്ല; സർവ്വവും അവരുടെ മുമ്പിൽ ഇരിക്കുന്നു താനും.
Malayalam 1992 MBSI
ഇതൊക്കെയും, നീതിമാന്മാരും ജ്ഞാനികളും അവരുടെ പ്രവൃത്തികളും ദൈവത്തിന്റെ കയ്യില്‍ ഇരിക്കുന്നു എന്നുള്ളതൊക്കെയും തന്നേ, ശോധനചെയ്‍വാന്‍ ഞാന്‍ മനസ്സുവെച്ചു; സ്നേഹമാകട്ടെ ദ്വേഷമാകട്ടെ ഒന്നും മനുഷ്യന്‍ അറിയുന്നില്ല; സര്‍വ്വവും അവരുടെ മുമ്പില്‍ ഇരിക്കുന്നു താനും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീതിമാന്മാരും ജ്ഞാനികളും അവരുടെ പ്രവൃത്തികളും ദൈവത്തിന്റെ കയ്യിൽ ഇരിക്കുന്നു: ഇത്യാദി കാര്യങ്ങൾ ശോധന ചെയ്യുവാൻ ഞാൻ മനസ്സുവച്ചു; സ്നേഹമാകട്ടെ ദ്വേഷമാകട്ടെ ഒന്നും മനുഷ്യർ അറിയുന്നില്ല; സർവ്വവും അവരുടെ മുമ്പിൽ ഇരിക്കുന്നു താനും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതൊക്കെയും, നീതിമാന്മാരും ജ്ഞാനികളും അവരുടെ പ്രവൃത്തികളും ദൈവത്തിന്‍റെ കൈയിൽ ഇരിക്കുന്നു എന്നുള്ളതൊക്കെയും തന്നെ, ശോധനചെയ്‍വാന്‍ ഞാന്‍ മനസ്സുവച്ചു; സ്നേഹമാകട്ടെ ദ്വേഷമാകട്ടെ ഒന്നും മനുഷ്യന്‍ അറിയുന്നില്ല; സര്‍വവും അവരുടെ മുമ്പിൽ ഇരിക്കുന്നുതാനും.
Malayalam Bible POC-ML 2013
നീതിമാനെയും ജ്‌ഞാനിയെയും അവരുടെ പ്രവൃത്തികളെയും ദൈവം നിയന്ത്രിക്കുന്നുവെന്നു ഞാന്‍ ആഴത്തില്‍ ചിന്തിച്ചറിഞ്ഞു. അതു സ്‌നേഹപൂര്‍വമോ ദ്വേഷപൂര്‍വമോ എന്ന് മനുഷ്യന്‍ അറിയുന്നില്ല. അവന്‍െറ മുന്‍പിലുള്ളതെല്ലാം മിഥ്യയാണ്,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതും ഞാൻ സസൂക്ഷ്മം വിശകലനംചെയ്ത് എത്തിച്ചേർന്നത്: നീതിനിഷ്ഠരും ജ്ഞാനിയും അവർ ചെയ്യുന്നതെല്ലാം ദൈവകരങ്ങളിലാണ്; സ്നേഹമാണോ വിദ്വേഷമാണോ അവരെ കാത്തുനിൽക്കുന്നതെന്ന് ആരും അറിയുന്നില്ല.