Ecclesiastes 9:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സൂര്യനു കീഴെ ഇതും ഞാന്‍ കണ്ടു. ഓട്ടത്തില്‍ ജയം വേഗമേറിയവനല്ല; യുദ്ധത്തില്‍ ശക്തിമാനുമല്ല. ജ്ഞാനിക്ക് ആഹാരവും പ്രതിഭാശാലിക്കു സമ്പത്തും വിദഗ്ദ്ധനു പ്രീതിയും ലഭിക്കുന്നില്ല. ഇതെല്ലാം യാദൃച്ഛികമാണ്. മനുഷ്യനു തന്‍റെ കാലം നിശ്ചയമില്ലല്ലോ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെയും ഞാൻ സൂര്യന്നു കീഴെ കണ്ടതു: വേഗതയുള്ളവർ ഓട്ടത്തിലും വീരന്മാർ യുദ്ധത്തിലും നേടുന്നില്ല; ജ്ഞാനികൾക്കു ആഹാരവും വിവേകികൾക്കു സമ്പത്തും സാമർത്ഥ്യമുള്ളവർക്കു പ്രീതിയും ലഭിക്കുന്നില്ല; അവർക്കൊക്കെയും കാലവും ഗതിയും അത്രേ ലഭിക്കുന്നതു.
Malayalam 1992 MBSI
പിന്നെയും ഞാന്‍ സൂര്യന്നു കീഴെ കണ്ടതുവേഗതയുള്ളവര്‍ ഔട്ടത്തിലും വീരന്മാര്‍ യുദ്ധത്തിലും നേടുന്നില്ല; ജ്ഞാനികള്‍ക്കു ആഹാരവും വിവേകികള്‍ക്കു സമ്പത്തും സാമര്‍ത്ഥ്യമുള്ളവര്‍ക്കും പ്രീതിയും ലഭിക്കുന്നില്ല; അവര്‍ക്കൊക്കെയും കാലവും ഗതിയും അത്രേ ലഭിക്കുന്നതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെയും ഞാൻ സൂര്യനു കീഴിൽ കണ്ടത്: വേഗതയുള്ളവർ ഓട്ടത്തിലും വീരന്മാർ യുദ്ധത്തിലും ജയിക്കുന്നില്ല; ജ്ഞാനികൾക്ക് ആഹാരവും വിവേകികൾക്ക് സമ്പത്തും സാമർത്ഥ്യമുള്ളവർക്ക് പ്രീതിയും ലഭിക്കുന്നില്ല; അവർക്കെല്ലാം ആയുസ്സും അവസരങ്ങളും ആകുന്നു ലഭിക്കുന്നത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെയും ഞാന്‍ സൂര്യനു കീഴെ കണ്ടത്: വേഗതയുള്ളവര്‍ ഓട്ടത്തിലും വീരന്മാര്‍ യുദ്ധത്തിലും നേടുന്നില്ല; ജ്ഞാനികള്‍ക്ക് ആഹാരവും വിവേകികള്‍ക്ക് സമ്പത്തും സാമര്‍ഥ്യമുള്ളവര്‍ക്ക് പ്രീതിയും ലഭിക്കുന്നില്ല; അവര്‍ക്കൊക്കെയും കാലവും ഗതിയും അത്രേ ലഭിക്കുന്നത്.
Malayalam Bible POC-ML 2013
സൂര്യനു കീഴേ ഓട്ടം വേഗമുള്ളവനോയുദ്‌ധം ശക്‌തിയുള്ളവനോ അപ്പം ജ്‌ഞാനിക്കോ ധനം ബുദ്‌ധിമാനോ അനുഗ്രഹം സമര്‍ഥനോ അല്ല ലഭിച്ചിരിക്കുന്നതെന്നു ഞാന്‍ കണ്ടു; എല്ലാംയാദൃച്‌ഛികമായി സംഭവിക്കുന്നതാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മറ്റുചിലതും സൂര്യനുകീഴേ ഞാൻ കണ്ടു: ഓട്ടം വേഗമുള്ളവർക്കുള്ളതല്ല, യുദ്ധം ശക്തരായവർക്കുള്ളതുമല്ല. ജ്ഞാനികൾക്കു ഭക്ഷണവും വിവേകികൾക്കു സമ്പത്തും വിദ്യാസമ്പന്നർക്കു പ്രീതിയും ഉണ്ടാകുന്നില്ല; എന്നാൽ സമയവും അവസരവും അവർക്കെല്ലാവർക്കും ലഭിക്കുന്നു.