Ecclesiastes 9:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജീവിച്ചിരിക്കുന്നവര്‍ക്കു തങ്ങള്‍ മരിക്കുമെന്ന് അറിയാം. എന്നാല്‍ മരിച്ചവര്‍ ഒന്നും അറിയുന്നില്ല. അവര്‍ക്ക് ഇനി കിട്ടാന്‍ ഒന്നുമില്ല. അവര്‍ വിസ്മൃതരായിക്കഴിഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവർക്കു ഒരു പ്രതിഫലവും ഇല്ല; അവരെ ഓർമ്മ വിട്ടുപോകുന്നുവല്ലോ.
Malayalam 1992 MBSI
ജീവിച്ചിരിക്കുന്നവര്‍ തങ്ങള്‍ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാല്‍ അവര്‍ക്കും ഒരു പ്രതിഫലവും ഇല്ല; അവരെ ഔര്‍മ്മ വിട്ടുപോകുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജീവിച്ചിരിക്കുന്നവർ അവർ മരിക്കും എന്നറിയുന്നു; മരിച്ചവർ ഒന്നും അറിയുന്നില്ല; മേലാൽ അവർക്ക് ഒരു പ്രതിഫലവും ഇല്ല; അവരെക്കുറിച്ചുള്ള ഓർമ്മയും നഷ്ടമാകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജീവിച്ചിരിക്കുന്നവര്‍ തങ്ങള്‍ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നുമറിയുന്നില്ല; മേലാൽ അവര്‍ക്ക് ഒരു പ്രതിഫലവും ഇല്ല; അവരെ ഓര്‍മ വിട്ടുപോകുന്നുവല്ലോ.
Malayalam Bible POC-ML 2013
കാരണം, ജീവിക്കുന്നവര്‍ക്കറിയാം തങ്ങള്‍ മരിക്കുമെന്ന്‌, മരിച്ചവരാകട്ടെ ഒന്നും അറിയുന്നില്ല. അവര്‍ക്ക്‌ ഒരു പ്രതിഫലവും ഇനിയില്ല. അവരെക്കുറിച്ചുള്ള സ്‌മരണ അസ്‌തമിച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്ന് അറിയുന്നു, എന്നാൽ മരിച്ചവർ ഒന്നും അറിയുന്നില്ല. അവർക്കു കൂടുതലായി പ്രതിഫലവും ഇല്ല, അവരുടെ ഓർമപോലും വിസ്മൃതിയിലാണ്ടുപോകും.