Ephesians 1:10 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കാലത്തികവില്‍ ദൈവം പൂര്‍ത്തിയാക്കുന്ന ഈ പദ്ധതി സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള സകലതിനെയും ക്രിസ്തുവില്‍ ഒരുമിച്ചു ചേര്‍ക്കുക എന്നതാകുന്നു.
Malayalam (ERV) WBTC Bible
ശരിയായ സമയത്ത് തന്‍റെ പരിപാടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു ദൈവത്തിന്‍റെ ലക്ഷ്യം. ക്രിസ്തുവിനെ ശിരസ്സാക്കിക്കൊണ്ട് ഭൂമിയിലേയും സ്വര്‍ഗ്ഗത്തിലേയും എല്ലാ വസ്തുക്കളേയും കൂട്ടിച്ചേര്‍ക്കാന്‍ ദൈവം പരിപാടിയിട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക എന്നിങ്ങനെ കാലസമ്പൂർണ്ണതയിലെ വ്യവസ്ഥെക്കായിക്കൊണ്ടു തന്നേ.
Malayalam 1992 MBSI
അവനില്‍ നാം അവകാശവും പ്രാപിച്ചു, തന്റെ ഹിതത്തിന്റെ ആലോചനപോലെ സകലവും പ്രവര്‍ത്തിക്കുന്നവന്റെ നിര്‍ണ്ണയപ്രകാരം മുന്നിയമിക്കപ്പെട്ടതു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത് സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകലവും ക്രിസ്തുവിൽ ഒന്നായിച്ചേർക്കുക എന്ന കാലസമ്പൂർണ്ണതയിലെ വ്യവസ്ഥയ്ക്കുവേണ്ടി തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതു സ്വര്‍ഗത്തിലും ഭൂമിയിലുമുള്ളത് എല്ലാം പിന്നെയും ക്രിസ്തുവില്‍ ഒന്നായിച്ചേര്‍ക്ക എന്നിങ്ങനെ കാലസമ്പൂര്‍ണതയിലെ വ്യവസ്ഥയ്ക്കായിക്കൊണ്ടു തന്നേ.
Malayalam Bible POC-ML 2013
ഇത്‌ കാലത്തിന്‍െറ പൂര്‍ണതയില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും ക്രിസ്‌തുവില്‍ ഒന്നിപ്പിക്കുന്നതിനുവേണ്ടിയത്ര.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ രഹസ്യമോ, സ്വർഗത്തിലും ഭൂമിയിലുമുള്ള സകലതും, കാലസമ്പൂർണതയിൽ ക്രിസ്തുവിൽ ഒന്നായിച്ചേർക്കുക എന്നതാണ്.