Ephesians 1:19 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിശ്വസിക്കുന്നവരായ നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തി എത്ര വലുതാണെന്നും നിങ്ങള്‍ മനസ്സിലാക്കേണ്ടതിന് ദൈവത്തിന്‍റെ പ്രകാശം ദര്‍ശിക്കുവാന്‍ നിങ്ങളുടെ അന്തര്‍നേത്രങ്ങള്‍ തുറക്കുന്നതിനുവേണ്ടി ഞാന്‍ അപേക്ഷിക്കുന്നു.
Malayalam (ERV) WBTC Bible
വിശ്വസിക്കുന്ന നമുക്ക് ദൈവത്തിന്‍റെ ശക്തി വളരെ മഹത്താണെന്നും നിങ്ങളറിയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ ബലത്തിൻ വല്ലഭത്വത്തിന്റെ വ്യാപാരത്താൽ വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിന്നും പ്രാർത്ഥിക്കുന്നു.
Malayalam 1992 MBSI
അങ്ങനെ അവന്‍ ക്രിസ്തുവിലും വ്യാപരിച്ചു അവനെ മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍പ്പിക്കയും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിശ്വസിക്കുന്ന നമുക്കുവേണ്ടിയുള്ള അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം എന്തെന്നും നിങ്ങൾ അറിയേണ്ടതിനും പ്രാർത്ഥിക്കുന്നു. അവന്റെ ബലത്തിൻ വല്ലഭത്വത്താൽ പ്രവർത്തിക്കുന്ന ആ ശക്തി തന്നെ
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വ്യാപാരത്താല്‍ വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്‍റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്ന് നിങ്ങള്‍ അറിയേണ്ടതിനും പ്രാര്‍ഥിക്കുന്നു.
Malayalam Bible POC-ML 2013
അതുവഴി അവന്‍െറ പ്രാഭവപൂര്‍ണമായ പ്രവര്‍ത്ത നത്തിനനുസൃതമായി വിശ്വാസികളായ നമ്മിലേക്കു പ്രവഹിക്കുന്ന അവന്‍െറ അപരിമേയമായ ശക്‌തിയുടെ മഹനീയത എത്രമാത്രമെന്നു വ്യക്‌തമാകട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിശ്വസിക്കുന്നവരായ നമുക്കുവേണ്ടിയുള്ള അവിടത്തെ അതുല്യമായ ശക്തിയും നിങ്ങൾ അറിയേണമെന്നും ഞാൻ പ്രാർഥിക്കുന്നു.