Ephesians 1:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുത്തെ മഹത്തായ കൃപയ്‍ക്കും അവിടുത്തെ പുത്രന്‍ എന്ന സൗജന്യമായ ദാനത്തിനുംവേണ്ടി നമുക്കു സ്തോത്രം ചെയ്യാം.
Malayalam (ERV) WBTC Bible
അത് അവന്‍റെ അത്ഭുതകരമായ കാരുണ്യത്തിന് പുകഴ്ച ഉണ്ടാക്കുകയും ചെയ്യുന്നു. അവന്‍ ആ കാരുണ്യം നിര്‍ലോഭം നമുക്കു തന്നു. തന്‍റെ പ്രിയപ്പെട്ടവനായ ക്രിസ്തുവിലൂടെയാണ് ആ കാരുണ്യത്തെ അവന്‍ തന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ പ്രിയനായവനിൽ നമുക്കു സൗജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ.
Malayalam 1992 MBSI
അവനില്‍ നമുക്കു അവന്റെ രക്തത്താല്‍ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ പ്രിയനായവനിൽ നമുക്ക് സൗജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചയ്ക്കായി, സ്നേഹത്തിൽ നമ്മെ മുന്നിയമിക്കുകയും ചെയ്തുവല്ലോ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നമ്മെ ദത്തെടുക്കേണ്ടതിന് അവന്‍ പ്രിയനായവനില്‍ നമുക്കു സൗജന്യമായി നല്കിയ തന്‍റെ കൃപാമഹത്ത്വത്തിന്‍റെ പുകഴ്ചയ്ക്കായി സ്നേഹത്തില്‍ നമ്മെ മുന്‍നിയമിക്കയും ചെയ്തുവല്ലോ.
Malayalam Bible POC-ML 2013
അവിടുന്ന്‌ ഇപ്രകാരം ചെയ്‌തത്‌ തന്‍െറ പ്രിയപ്പെട്ടവനിലൂടെ നമ്മില്‍ ചൊരിഞ്ഞതന്‍െറ കൃപയുടെ മഹ ത്വത്തിനും പുകഴ്‌ചയ്‌ക്കും വേണ്ടിയാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇത് അവിടന്ന് സ്നേഹസ്വരൂപനിലൂടെ നമുക്കു നിർലോപമായി നൽകിയ മഹനീയകൃപയുടെ പുകഴ്ചയ്ക്കുവേണ്ടിയായിരുന്നു.