Ephesians 1:9 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവം തന്‍റെ സകല വിവേകത്തിലും ഉള്‍ക്കാഴ്ചയിലും താന്‍ ഉദ്ദേശിച്ചതു ചെയ്തു. ക്രിസ്തു മുഖേന പൂര്‍ത്തീകരിക്കുവാന്‍ നേരത്തെ നിശ്ചയിച്ചിരുന്ന കര്‍മപദ്ധതിയുടെ മര്‍മ്മം നമ്മെ അറിയിക്കുകയും ചെയ്തു.
Malayalam (ERV) WBTC Bible
അവന്‍ തന്‍റെ രഹസ്യ പദ്ധതിയെ മുഴുവന്‍ വിജ്ഞാനത്തിലും വിവേകത്തിലും നമ്മെ അറിയിച്ചു. ദൈവേച്ഛ അങ്ങനെയായിരുന്നു. അതൊക്കെ ക്രിസ്തുവിലൂടെ നിറവേറ്റാനായിരുന്നു അവന്‍റെ പരിപാടി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനിൽ താൻ മുന്നിർണ്ണയിച്ച തന്റെ പ്രസാദത്തിന്നു തക്കവണ്ണം തന്റെ ഹിതത്തിന്റെ മർമ്മം അവൻ നമ്മോടു അറിയിച്ചു.
Malayalam 1992 MBSI
അതു സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവില്‍ ഒന്നായിച്ചേര്‍ക്ക എന്നിങ്ങനെ കാലസമ്പൂര്‍ണ്ണതയിലെ വ്യവസ്ഥെക്കായിക്കൊണ്ടു തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവനിൽ താൻ മുന്നിൎണ്ണയിച്ച തന്റെ പ്രസാദത്തിനു തക്കവണ്ണം തന്റെ ഹിതത്തിന്റെ മർമ്മം സകല ജ്ഞാനത്തിലും വിവേകത്തിലും അവൻ നമ്മോട് അറിയിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനില്‍ താന്‍ മുന്‍നിര്‍ണയിച്ച തന്‍റെ പ്രസാദത്തിനു തക്കവണ്ണം തന്റെ ഹിതത്തിന്‍റെ മര്‍മം അവന്‍ നമ്മോട് അറിയിച്ചു.
Malayalam Bible POC-ML 2013
ക്രിസ്‌തുവില്‍ വ്യക്‌തമാക്കിയ തന്‍െറ അഭീഷ്‌ടമനുസരിച്ച് അവിടുന്ന് തന്‍െറ പദ്‌ധതിയുടെ രഹസ്യം നമുക്കു മനസ്‌സിലാക്കിത്തന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവം ക്രിസ്തുവിൽ സ്ഥാപിതമാക്കിയ തിരുഹിതത്തിന്റെ രഹസ്യം അവിടത്തെ സദുദ്ദേശ്യമനുസരിച്ച് നമുക്കു വെളിപ്പെടുത്തി.