Ephesians 2:11 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മുമ്പ് ജന്മംകൊണ്ട് നിങ്ങള്‍ വിജാതീയരായിരുന്നു എന്ന് ഓര്‍ക്കണം. പരിച്ഛേദന എന്ന ആചാരമുള്ള യെഹൂദന്മാര്‍ നിങ്ങളെ “അഗ്രചര്‍മികള്‍” എന്നു വിളിച്ചുവന്നു. മനുഷ്യര്‍ തങ്ങളുടെ ശരീരത്തിനു ചെയ്യുന്ന ഒരു കര്‍മമാണു പരിച്ഛേദനം.
Malayalam (ERV) WBTC Bible
ജാതികളായി പിറന്നവരാണു നിങ്ങള്‍. യെഹൂദര്‍ നിങ്ങളെ “അഗ്രചര്‍മ്മക്കാര്‍” എന്നു വിളിച്ചു. നിങ്ങളെ “അഗ്രചര്‍മ്മക്കാര്‍” എന്നു വിളിച്ച യെഹൂദര്‍ സ്വയം “പരിച്ഛേദനക്കാര്‍” എന്നു വിശേഷിപ്പിച്ചു. (അവരുടെ പരിച്ഛേദന അവര്‍ തന്നെ സ്വന്തം ശരീരത്തില്‍ ചെയ്യുന്നതാണ്.)
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ നിങ്ങൾ മുമ്പെ പ്രകൃതിയാൽ ജാതികളായിരുന്നു; ജഡത്തിൽ കയ്യാലുള്ള പരിച്ഛേദന ഏറ്റു പരിച്ഛേദനക്കാർ എന്നു പേരുള്ളവരാൽ അഗ്രചർമ്മക്കാർ എന്നു വിളിക്കപ്പെട്ടിരുന്നു;
Malayalam 1992 MBSI
ആകയാല്‍ നിങ്ങള്‍ മുമ്പെ പ്രകൃതിയാല്‍ ജാതികളായിരുന്നു; ജഡത്തില്‍ കയ്യാലുള്ള പരിച്ഛേദന ഏറ്റു പരിച്ഛേദനക്കാര്‍ എന്നു പേരുള്ളവരാല്‍ അഗ്രചര്‍മ്മക്കാര്‍ എന്നു വിളിക്കപ്പെട്ടിരുന്നു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് നിങ്ങൾ മുമ്പെ സ്വഭാവത്താൽ ജാതികളായിരുന്നു; ശരീരത്തിൽ കയ്യാലുള്ള പരിച്ഛേദന ഏറ്റ പരിച്ഛേദനക്കാർ എന്നു പേരുള്ളവരാൽ ‘അഗ്രചർമക്കാർ’ എന്നു നിങ്ങൾ വിളിക്കപ്പെട്ടിരുന്നു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാല്‍ നിങ്ങള്‍ മുമ്പേ പ്രകൃതിയാല്‍ ജാതികളായിരുന്നു; ജഡത്തില്‍ കൈയാലുള്ള പരിച്ഛേദന ഏറ്റു പരിച്ഛേദനക്കാര്‍ എന്നു പേരുള്ളവരാല്‍ അഗ്രചര്‍മക്കാര്‍ എന്നു വിളിക്കപ്പെട്ടിരുന്നു;
Malayalam Bible POC-ML 2013
നിങ്ങള്‍ ശരീരംകൊണ്ട്‌ വിജാതീയരായിരുന്നപ്പോള്‍, ശരീരത്തില്‍ കൈകൊണ്ടു പരിച്‌ഛേദനം ചെയ്യപ്പെട്ടവര്‍, നിങ്ങളെ അപരിച്‌ഛേദിതര്‍ എന്നു വിളിച്ചിരുന്നത്‌ ഓര്‍ക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആകയാൽ, ജന്മനാ നിങ്ങൾ “യെഹൂദേതരർ” ആയിരുന്നെന്ന് ഓർക്കുക. അന്ന്, കൈകൊണ്ടുള്ള പരിച്ഛേദനം ശരീരത്തിൽ സ്വീകരിച്ചിരുന്ന യെഹൂദന്മാർ നിങ്ങളെ “പരിച്ഛേദനം ഇല്ലാത്ത അശുദ്ധർ” എന്നു വിളിച്ചിരുന്നു.