Ephesians 2:12 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിജാതീയരായ നിങ്ങള്‍ മുമ്പ് എങ്ങനെയുള്ളവരായിരുന്നു എന്ന് ഓര്‍ത്തുകൊള്ളുക. അന്നു നിങ്ങള്‍ ക്രിസ്തുവില്‍നിന്ന് അകന്നു ജീവിച്ചിരുന്നു. തന്‍റെ ജനങ്ങള്‍ക്കു ദൈവം നല്‌കിയിട്ടുള്ള വാഗ്ദാനങ്ങളില്‍ അധിഷ്ഠിതമായ ഉടമ്പടികളില്‍, തിരഞ്ഞെടുക്കപ്പെട്ട ജനമല്ലാത്ത നിങ്ങള്‍ക്ക് ഒരു പങ്കുമില്ലായിരുന്നു. നിങ്ങള്‍ അന്യരായിരുന്നു. പ്രത്യാശയില്ലാത്തവരും ദൈവമില്ലാത്തവരുമായി നിങ്ങള്‍ ലോകത്തില്‍ ജീവിച്ചു.
Malayalam (ERV) WBTC Bible
മുന്പ് ക്രിസ്തു നിങ്ങളോടൊത്തില്ലായിരുന്നു എന്നു ഓര്‍ക്കുക. നിങ്ങള്‍ യിസ്രായേല്‍ പൌരന്മാരല്ലായിരുന്നു. ദൈവം തന്‍റെ ജനതയ്ക്കു നല്‍കിയ വാഗ്ദാനങ്ങളുടെ നിയമങ്ങളും നിങ്ങള്‍ക്കില്ലായിരുന്നു. നിങ്ങള്‍ക്കു പ്രതീക്ഷകളോ ദൈവത്തെപ്പറ്റിയുള്ള അറിവോ ഉണ്ടായിരുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൗരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊൾവിൻ.
Malayalam 1992 MBSI
അക്കാലത്തു നിങ്ങള്‍ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേല്‍പൌരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങള്‍ക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തില്‍ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഔര്‍ത്തുകൊള്‍വിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അക്കാലത്ത് നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽ പൗരതയോടു ബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്ക് അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊള്ളുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അക്കാലത്തു നിങ്ങള്‍ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേല്‍പൗരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്‍റെ നിയമങ്ങള്‍ക്ക് അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തില്‍ ദൈവമില്ലാത്തവരും ആയിരുന്നു എന്ന് ഓര്‍ത്തുകൊള്‍വിന്‍.
Malayalam Bible POC-ML 2013
അന്ന്‌ നിങ്ങള്‍ക്രിസ്‌തുവിനെ അറിയാത്തവരും ഇസ്രായേല്‍സമൂഹത്തില്‍നിന്ന്‌ അകറ്റപ്പെട്ടവരും ഉടമ്പടിയുടെ വാഗ്‌ദാനത്തി ന്‌ അപരിചിതരും പ്രത്യാശയില്ലാത്തവരും ലോകത്തില്‍ ദൈവവിശ്വാസമില്ലാത്തവരുമായിരുന്നു എന്ന കാര്യം അനുസ്‌മരിക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ കാലത്തു നിങ്ങൾ ക്രിസ്തുവിനെ അറിയാത്തവരും ഇസ്രായേൽ പൗരത്വത്തിന് അന്യരും വാഗ്ദാനസമേതമുള്ള ദൈവികഉടമ്പടികളിൽ ഓഹരിയില്ലാത്തവരും ഈ ലോകത്തിൽ ദൈവവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രത്യാശാരഹിതരും ആയിരുന്നു.