Ephesians 2:15 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തന്നോടുള്ള സംയോജനത്താല്‍ രണ്ടു വര്‍ഗങ്ങളില്‍നിന്ന് ഒരു പുതിയ മനുഷ്യനെ സൃഷ്‍ടിക്കുന്നതിനും അങ്ങനെ സമാധാനം ഉണ്ടാക്കുന്നതിനുംവേണ്ടി, അവിടുന്നു തന്‍റെ ആത്മപരിത്യാഗത്താല്‍ കല്പനകളും ചട്ടങ്ങളുമടങ്ങിയ യെഹൂദനിയമസംഹിത നീക്കിക്കളഞ്ഞു.
Malayalam (ERV) WBTC Bible
യെഹൂദ ന്യായപ്രമാണത്തിനു അനേകം കല്പനകളും ചട്ടങ്ങളുമുണ്ടായിരുന്നു. പക്ഷേ, ക്രിസ്തു ആ ന്യായപ്രമാണം അവസാനിപ്പിച്ചു. ഇരുവിഭാഗം ജനതയെയും തന്നില്‍ പുതിയ മനുഷ്യരാക്കി ഒന്നിപ്പിക്കുകയായിരുന്നു ക്രിസ്തുവിന്‍റെ ഉദ്ദേശ്യം. അങ്ങനെ യേശു സമാധാനം സ്ഥാപിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സമാധാനം ഉണ്ടാക്കിക്കൊണ്ടു ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും
Malayalam 1992 MBSI
ഇരുപക്ഷത്തെയും തന്നില്‍ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സമാധാനം ഉണ്ടാക്കിക്കൊണ്ട് ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിക്കുവാനും,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സമാധാനം ഉണ്ടാക്കിക്കൊണ്ട് ഇരുപക്ഷത്തെയും തന്നില്‍ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും,
Malayalam Bible POC-ML 2013
കല്‍പനകളുടെയും ചട്ടങ്ങളുടെയും ആധിപത്യം അവന്‍ തന്‍െറ ശരീരത്തിലൂടെ ഇല്ലാതാക്കി.