Ephesians 2:21 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്നാണ് ഭവനത്തെ ആകമാനം ചേര്‍ത്തു നിറുത്തുകയും, കര്‍ത്താവിനു പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള വിശുദ്ധമന്ദിരമായി അതു വളര്‍ന്നു വരുവാന്‍ ഇടയാക്കുകയും ചെയ്യുന്നത്.
Malayalam (ERV) WBTC Bible
ആ കെട്ടിടം മുഴുവന്‍ ക്രിസ്തുവില്‍ പണിതു ചേര്‍ത്തിരിക്കുന്നു. ക്രിസ്തു അതിനെ വളര്‍ത്തുകയും അത് കര്‍ത്താവില്‍ ഒരു വിശുദ്ധ മന്ദിരമായിത്തീരുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു.
Malayalam 1992 MBSI
അവനില്‍ കെട്ടിടം മുഴുവനും യുക്തമായി ചേര്‍ന്നു കര്‍ത്താവില്‍ വിശുദ്ധമന്ദിരമായി വളരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്ന് കർത്താവിനുവേണ്ടി വിശുദ്ധ മന്ദിരമായി വളരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനില്‍ കെട്ടിടം മുഴുവനും യുക്തമായി ചേര്‍ന്ന് കര്‍ത്താവില്‍ വിശുദ്ധമന്ദിരമായി വളരുന്നു.
Malayalam Bible POC-ML 2013
ക്രിസ്‌തുവില്‍ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു; കര്‍ത്താവില്‍ പരിശുദ്‌ധമായ ആലയമായി അതു വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ക്രിസ്തുവിൽ കെട്ടിടം ഒന്നാകെ നന്നായി ഇണങ്ങിച്ചേർന്ന് കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു.