Ephesians 2:3 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വാസ്തവത്തില്‍ നാമെല്ലാവരും നമ്മുടെ പാപപ്രകൃതിയുടെ തീവ്രാഭിലാഷങ്ങളെ തൃപ്തിപ്പെടുത്തിക്കൊണ്ടും അതിന്‍റെ മോഹങ്ങള്‍ക്കും ചിന്തകള്‍ക്കും അനുസൃതമായി പ്രവര്‍ത്തിച്ചുകൊണ്ടും ജീവിച്ചു. മറ്റ് ഏതൊരുവനെയും പോലെ സ്വഭാവേന നാം ദൈവശിക്ഷയ്‍ക്ക് അര്‍ഹരായിരുന്നു.
Malayalam (ERV) WBTC Bible
മുന്പ് നമ്മളും ആ മനുഷ്യരെപ്പോലെ ജീവിച്ചിരുന്നു, നമ്മള്‍ നമ്മിലെ പാപം നിറഞ്ഞ സ്വയത്തെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. നമ്മുടെ മനസ്സും ശരീരവും കാംക്ഷിച്ചതെല്ലാം നാം ചെയ്തു. നാം ദുഷ്ടരായിരുന്നു. നമ്മുടെ ജീവിതരീതിമൂലം നാം ദൈവകോപത്തിനു വിധേയരാകേണ്ടിയിരുന്നു. മറ്റെല്ലാവരെയും പോലെയായിരുന്നു നാമും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ ഇടയിൽ നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിന്നും മനോവികാരങ്ങൾക്കും ഇഷ്ടമായതു ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ പ്രകൃതിയാൽ കോപത്തിന്റെ മക്കൾ ആയിരുന്നു.
Malayalam 1992 MBSI
അവരുടെ ഇടയില്‍ നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളില്‍ നടന്നു ജഡത്തിന്നും മനോവികാരങ്ങള്‍ക്കും ഇഷ്ടമായതു ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ പ്രകൃതിയാല്‍ കോപത്തിന്റെ മക്കള്‍ ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ ഇടയിൽ നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിനും മനോവികാരങ്ങൾക്കും ഇഷ്ടമായത് ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ സ്വഭാവത്താൽ കോപത്തിന്റെ മക്കൾ ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ ഇടയില്‍ നാം എല്ലാവരും മുമ്പേ നമ്മുടെ ജഡമോഹങ്ങളില്‍ നടന്നു ജഡത്തിനും മനോവികാരങ്ങള്‍ക്കും ഇഷ്ടമായതു ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ പ്രകൃതിയാല്‍ കോപത്തിന്‍റെ മക്കള്‍ ആയിരുന്നു.
Malayalam Bible POC-ML 2013
അനുസരണക്കേടിന്‍െറ ഈ മക്കളോടൊപ്പം ഒരു കാലത്ത്‌ നമ്മളും ശരീരത്തിന്‍െറയും മനസ്‌സിന്‍െറയും അഭിലാഷങ്ങള്‍ സാധിച്ചുകൊണ്ട്‌ ജഡമോഹങ്ങളില്‍ ജീവിച്ചു; നമ്മളും മറ്റുള്ളവരെപ്പോലെ സ്വഭാവേന ക്രോധത്തിന്‍െറ മക്കളായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇപ്രകാരം നാം എല്ലാവരും ഒരിക്കൽ നമ്മുടെ ജഡികാഭിലാഷങ്ങളിൽ അഭിരമിച്ച് അതിന്റെ ആഗ്രഹങ്ങൾക്കും ചിന്തകൾക്കും അധീനരായി ജീവിച്ചു. മറ്റുള്ളവരെപ്പോലെതന്നെ നാമും പ്രകൃതിയാൽ ക്രോധപാത്രങ്ങൾ ആയിരുന്നു.