Ephesians 3:10 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സ്വര്‍ഗലോകത്തെ മാലാഖമാരുടെ തലത്തിലുള്ള അധികാരികളും ശക്തികളും പ്രപഞ്ചസ്രഷ്ടാവിനുള്ള ദിവ്യജ്ഞാനത്തിന്‍റെ നാനാവശങ്ങള്‍ ഇക്കാലത്ത് സഭ മുഖേന അറിയുന്നതിനുവേണ്ടിയാണ് അപ്രകാരം ചെയ്തത്.
Malayalam (ERV) WBTC Bible
ദൈവത്തിന്‍റെ ജ്ഞാനം പലരീതിയില്‍ കാണിക്കുമെന്ന് സ്വര്‍ഗ്ഗസ്ഥലങ്ങളിലുള്ള എല്ലാ ഭരണാധിപന്മാരും ശക്തികളും അറിയുമെന്നതായിരുന്നു ദൈവത്തിന്‍റെ പദ്ധതി. സഭയിലൂടെ അവര്‍ക്കത് അറിയാന്‍ സാധിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ ഇപ്പോൾ സ്വർഗ്ഗത്തിൽ വാഴ്ചകൾക്കും അധികാരങ്ങൾക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം,
Malayalam 1992 MBSI
അങ്ങനെ ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ വാഴ്ചകള്‍ക്കും അധികാരങ്ങള്‍ക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന്റെ ഫലമായി ഇപ്പോൾ സ്വർഗ്ഗത്തിൽ വാഴ്ചകൾക്കും അധികാരങ്ങൾക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ ഇപ്പോള്‍ സ്വര്‍ഗത്തില്‍ വാഴ്ചകള്‍ക്കും അധികാരങ്ങള്‍ക്കും ദൈവത്തിന്‍റെ ബഹുവിധമായ ജ്ഞാനം,
Malayalam Bible POC-ML 2013
സ്വര്‍ഗീയ ഇടങ്ങളിലുള്ള ശക്‌തികള്‍ക്കും അധികാരങ്ങള്‍ക്കും സഭയിലൂടെ ദൈവത്തിന്‍െറ ബഹുമുഖ ജ്‌ഞാനം വ്യക്‌ത മാക്കി കൊടുക്കാന്‍വേണ്ടിയാണ്‌ അവിടുന്ന്‌ ഇപ്രകാരം ചെയ്‌തത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവത്തിന്റെ ഉദ്ദേശ്യമോ, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ അവിടന്നു പരിപൂർണമാക്കിയ നിത്യലക്ഷ്യത്തിനനുസൃതമായി അവിടത്തെ അപരിമേയജ്ഞാനം സ്വർഗത്തിലെ വാഴ്ചകൾക്കും അധികാരങ്ങൾക്കും ഇപ്പോൾ സഭയിലൂടെ വ്യക്തമാക്കുക എന്നതായിരുന്നു.