Ephesians 3:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇത് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖേന സാധിച്ച ആത്യന്തിക ലക്ഷ്യമനുസരിച്ചും ആയിരുന്നു.
Malayalam (ERV) WBTC Bible
ഉല്പത്തി മുതല്‍ ദൈവം നിശ്ചയിച്ചതനുസരിച്ചാണത്. ദൈവം തന്‍റെ നിശ്ചയം അനുസരിച്ച് പ്രവര്‍ത്തിച്ചു. അതവന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെ നിറവേറ്റി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിവർത്തിച്ച അനാദിനിർണ്ണയപ്രകാരം സഭമുഖാന്തരം അറിയായ്‌വരുന്നു.
Malayalam 1992 MBSI
അവന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിവര്‍ത്തിച്ച അനാദിനിര്‍ണ്ണയ പ്രകാരം സഭമുഖാന്തരം അറിയായ്‍വരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവം നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നിവർത്തിച്ച അനാദികാലം മുതലുള്ള നിർണ്ണയപ്രകാരം സഭ മുഖാന്തരം വെളിപ്പെട്ടുവരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിവര്‍ത്തിച്ച അനാദിനിര്‍ണയപ്രകാരം സഭ മുഖാന്തരം അറിയായ്‍വരുന്നു.
Malayalam Bible POC-ML 2013
ഇതു നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവില്‍ സാക്‌ഷാത്‌കരിക്കപ്പെട്ട അവിടുത്തെനിത്യമായ ഉദ്‌ദേശ്യത്തിനനുസൃതമാണ്‌.