Ephesians 3:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മനുഷ്യബുദ്ധിക്കതീതമായ ക്രിസ്തുവിന്‍റെ സ്നേഹത്തെ അറിയുവാന്‍ നിങ്ങള്‍ക്ക് ഇടയാകട്ടെ. അങ്ങനെ ദൈവത്തിന്‍റെ സ്വഭാവമഹിമയാല്‍ നിങ്ങള്‍ പൂര്‍ണമായി നിറയപ്പെടട്ടെ.
Malayalam (ERV) WBTC Bible
ഏതൊരു വ്യക്തിയ്ക്കും പൂര്‍ണ്ണമായി അറിയാവുന്നതിലും മഹത്തരമാണു ക്രിസ്തുവിന്‍റെ സ്നേഹം. ആ സ്നേഹം അറിയാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടാകട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അപ്പോള്‍ ദൈവത്തിന്‍റെ പൂര്‍ണ്ണത നിങ്ങളില്‍ നിറയ്ക്കപ്പെടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർത്ഥിക്കുന്നു.
Malayalam 1992 MBSI
പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിന്‍ സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാര്‍ത്ഥിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിന്റെ സ്നേഹത്തെ അറിയുവാൻ പ്രാപ്തരാകയും, ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർത്ഥിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിന്‍ സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാര്‍ഥിക്കുന്നു.
Malayalam Bible POC-ML 2013
അറിവിനെ അതിശയിക്കുന്ന ക്രിസ്‌തുവിന്‍െറ സ്‌നേഹം നിങ്ങള്‍ ഗ്രഹിക്കാനും അതുവഴി ദൈവത്തിന്‍െറ സംപൂര്‍ണതയാല്‍ നിങ്ങള്‍ പൂരിതരാകാനും ഇടയാകട്ടെ.