Ephesians 3:5 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കഴിഞ്ഞ കാലത്ത് ഈ മര്‍മ്മം മനുഷ്യവര്‍ഗത്തെ അറിയിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പരിശുദ്ധാത്മാവ് അവിടുത്തെ വിശുദ്ധ അപ്പോസ്തോലന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും അതു വെളിപ്പെടുത്തിയിരിക്കുന്നു.
Malayalam (ERV) WBTC Bible
മുന്‍കാലങ്ങളില്‍ ജീവിച്ചിരുന്നവരെ ഈ രഹസ്യസത്യം അറിയിച്ചിരുന്നില്ല. എന്നാലിപ്പോള്‍ ദൈവം ആത്മാവിലൂടെ ആ രഹസ്യം തന്‍റെ വിശുദ്ധ പ്രവാചകര്‍ക്കും അപ്പൊസ്തലന്മാര്‍ക്കും കാട്ടിക്കൊടുത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ മർമ്മം ഇപ്പോൾ അവന്റെ വിശുദ്ധ അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിനാൽ വെളിപ്പെട്ടതുപോലെ പൂർവ്വകാലങ്ങളിൽ മനുഷ്യർക്കു അറിയായ്‌വന്നിരുന്നില്ല.
Malayalam 1992 MBSI
ആ മര്‍മ്മം ഇപ്പോള്‍ അവന്റെ വിശുദ്ധ അപ്പൊസ്തലന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും ആത്മാവിനാല്‍ വെളിപ്പെട്ടതുപോലെ പൂര്‍വ്വകാലങ്ങളില്‍ മനുഷ്യര്‍ക്കും അറിയായ്‍വന്നിരുന്നില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ മർമ്മം ഇപ്പോൾ അവന്റെ വിശുദ്ധ അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിനാൽ വെളിപ്പെട്ടതുപോലെ മുൻ തലമുറകളിലെ മനുഷ്യർക്ക് അറിവായിവന്നിരുന്നില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ മര്‍മം ഇപ്പോള്‍ അവന്‍റെ വിശുദ്ധ അപ്പൊസ്തലന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും ആത്മാവിനാല്‍ വെളിപ്പെട്ടതുപോലെ പൂര്‍വകാലങ്ങളില്‍ മനുഷ്യര്‍ക്ക് അറിയായ് വന്നിരുന്നില്ല.
Malayalam Bible POC-ML 2013
ഇപ്പോള്‍ അവിടുത്തെ വിശുദ്‌ധരായ അപ്പസ്‌തോലന്‍മാര്‍ക്കും പ്രവാചകര്‍ക്കും പരിശുദ്‌ധാത്‌മാവിനാല്‍ വെളിവാക്കപ്പെട്ട തുപോലെ, മറ്റു തലമുറകളിലെ മനുഷ്യര്‍ക്ക്‌ ഇതു വെളിവാക്കപ്പെട്ടിരുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ രഹസ്യം ദൈവത്തിന്റെ വിശുദ്ധ അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിനാൽ ഇപ്പോൾ പ്രത്യക്ഷമായിരിക്കുന്നതുപോലെ മുൻതലമുറകളിലെ മനുഷ്യപുത്രർക്ക് ഗ്രഹിക്കാൻ കഴിഞ്ഞിരുന്നില്ല.