Ephesians 3:6 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സുവിശേഷം മുഖേന ദൈവത്തിന്‍റെ അനുഗ്രഹങ്ങളില്‍ വിജാതീയര്‍ക്ക് യെഹൂദന്മാരോട് ഒപ്പം പങ്കുണ്ട് എന്നതാണ് ആ രഹസ്യം; ഒരേ ശരീരത്തിന്‍റെ അവയവങ്ങളാണവര്‍. ദൈവം ക്രിസ്തുയേശു മുഖേന ചെയ്തിട്ടുള്ള വാഗ്ദാനത്തില്‍ അവര്‍ക്ക് ഓഹരിയുമുണ്ട്.
Malayalam (ERV) WBTC Bible
ആ സത്യം ഇതാണ്: ജാതികള്‍ക്കും യെഹൂദരെപ്പോലെ ദൈവത്തിന്‍റെ അനുഗ്ര ഹങ്ങളില്‍ പങ്കുണ്ട്. ജാതികളും യെഹൂദരും ഒരേ ശരീരത്തിന്‍റെ അവയവങ്ങളാകുന്നു. അവര്‍, ദൈവം യേശുക്രിസ്തുവില്‍ നല്‍കിയ വാഗ്ദാനം പങ്കുവയ്ക്കുകയും ചെയ്യുന്നു. സുവിശേഷം മൂലം ജാതികള്‍ക്കും അങ്ങനെ എല്ലാം കിട്ടുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതോ ജാതികൾ സുവിശേഷത്താൽ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തിൽ പങ്കാളികളും ആകേണം എന്നുള്ളതു തന്നേ.
Malayalam 1992 MBSI
അതോ ജാതികള്‍ സുവിശേഷത്താല്‍ ക്രിസ്തുയേശുവില്‍ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തില്‍ പങ്കാളികളും ആകേണം എന്നുള്ളതു തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ മർമ്മം എന്നതോ ജാതികൾ സുവിശേഷത്താൽ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തിൽ പങ്കാളികളും ആകണം എന്നുള്ളത് തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതോ ജാതികള്‍ സുവിശേഷത്താല്‍ ക്രിസ്തുയേശുവില്‍ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തില്‍ പങ്കാളികളും ആകേണം എന്നുള്ളതുതന്നെ.
Malayalam Bible POC-ML 2013
ഈവെളിപാടനുസരിച്ച് വിജാതീയര്‍ കൂട്ടവകാശികളും ഒരേ ശരീരത്തിന്‍െറ അംഗങ്ങളും സുവിശേഷത്തിലൂടെ യേശുക്രിസ്‌തുവില്‍ വാഗ്‌ദാനത്തിന്‍െറ ഭാഗഭാക്കുകളുമാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സുവിശേഷത്തിൽ വിശ്വസിക്കുന്നതിലൂടെ യെഹൂദേതരരും ഇസ്രായേലിനോടൊപ്പം അവകാശമുള്ളവരും ഏകശരീരത്തിന്റെ അവയവങ്ങളും ക്രിസ്തുയേശുവിൽ ദൈവികവാഗ്ദാനത്തിന്റെ പങ്കാളികളും ആകുന്നു എന്നതാണ് ഈ രഹസ്യം.