Ephesians 3:8 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[8,9] ദൈവത്തിന്‍റെ ജനങ്ങളില്‍ ഏറ്റവും എളിയവരില്‍ എളിയവനാണു ഞാന്‍. എന്നിട്ടും ക്രിസ്തുവിന്‍റെ അനന്തമായ ധനത്തെ സംബന്ധിച്ചുള്ള സദ്‍വാര്‍ത്ത വിജാതീയരെ അറിയിക്കുവാനും, ദൈവത്തിന്‍റെ രഹസ്യപദ്ധതി എങ്ങനെയാണു പ്രാവര്‍ത്തികമാക്കുന്നതെന്ന് എല്ലാവര്‍ക്കും വ്യക്തമാക്കിക്കൊടുക്കുവാനുമുള്ള പദവി ദൈവം എനിക്കു നല്‌കി. എല്ലാറ്റിന്‍റെയും സ്രഷ്ടാവായ ദൈവം പൂര്‍വയുഗങ്ങളില്‍ ഈ രഹസ്യം മറച്ചുവച്ചിരുന്നു.
Malayalam (ERV) WBTC Bible
ദൈവത്തിന്‍റെ ജനതയില്‍ ഏറ്റവും നിസ്സാരനാണ് ഞാന്‍. പക്ഷേ ക്രിസ്തുവിന്‍റെ സന്പന്നതയെപ്പറ്റിയുള്ള സുവിശേഷം ജാ തികളോടു പ്രസംഗിക്കുവാനായി ദൈവം എന്നില്‍ കൃപ കാണിച്ചു. പൂര്‍ണ്ണമായും അറിയാന്‍ പറ്റാത്ത തരത്തില്‍ അത്രയും വലുതാണ് ആ സന്പത്ത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്കു ജാതികളോടു ക്രിസ്തുവിന്റെ അപ്രമേയധനത്തെക്കുറിച്ചു പ്രസംഗിപ്പാനും
Malayalam 1992 MBSI
സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്കു ജാതികളോടു ക്രിസ്തുവിന്റെ അപ്രമേയധനത്തെക്കുറിച്ചു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സകല വിശുദ്ധരിലും ഏറ്റവും ചെറിയവനായ എനിക്ക് ജാതികളോട് ക്രിസ്തുവിന്റെ അതിരറ്റ സമ്പന്നതയെക്കുറിച്ചു പ്രസംഗിക്കുവാനും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്കു ജാതികളോടു ക്രിസ്തുവിന്‍റെ അപ്രമേയധനത്തെക്കുറിച്ചു പ്രസംഗിപ്പാനും
Malayalam Bible POC-ML 2013
വിജാതീയരോട്‌ ക്രിസ്‌തുവിന്‍െറ ദുര്‍ഗ്രഹമായ സമ്പന്നതയെക്കുറിച്ചുപ്രസംഗിക്കാനും
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ എല്ലാ വിശുദ്ധരിലും ഏറ്റവും ചെറിയവനാണ്. എങ്കിലും ഈ കൃപ എനിക്കു നൽകിയിരിക്കുന്നത് ക്രിസ്തുവിലുള്ള അപ്രമേയധനത്തെപ്പറ്റി യെഹൂദേതരരോട് അറിയിക്കാനും