Ephesians 3:9 — Compare Translations

7 translations compared side by side

Malayalam (ERV) WBTC Bible
ദൈവത്തിന്‍റെ രഹസ്യപദ്ധതിയെപ്പറ്റി ജനങ്ങളോടു പറയുന്ന ജോലിയും ദൈവം എന്നെ ഏല്പിച്ചു. കാലാരംഭം മുതല്‍ക്കുതന്നെ ആ രഹസ്യസത്യം എല്ലാം സൃഷ്ടിച്ച ദൈവത്തില്‍ നിഗൂഡമായി കിടക്കുകയായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവർക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു.
Malayalam 1992 MBSI
പ്രസംഗിപ്പാനും സകലവും സൃഷ്ടിച്ച ദൈവത്തില്‍ അനാദികാലം മുതല്‍ മറഞ്ഞുകിടന്ന മര്‍മ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവര്‍ക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്ന് എല്ലാവർക്കും പ്രകാശിപ്പിക്കുവാനുമായി ഈ കൃപ എനിക്ക് നല്കിയിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സകലവും സൃഷ്ടിച്ച ദൈവത്തില്‍ അനാദികാലംമുതല്‍ മറഞ്ഞുകിടന്ന മര്‍മത്തിന്‍റെ വ്യവസ്ഥ ഇന്നതെന്ന് എല്ലാവര്‍ക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു.
Malayalam Bible POC-ML 2013
സകലത്തിന്‍െറയും സ്ര ഷ്‌ടാവായ ദൈവത്തില്‍യുഗങ്ങളോളം നിഗൂഢമായി സ്‌ഥിതിചെയ്‌തിരുന്ന രഹസ്യത്തിന്‍െറ പ്രവര്‍ത്തനം എല്ലാവര്‍ക്കും വ്യക്‌ത മാക്കിക്കൊടുക്കാനുമുതകുന്ന വരം വിശുദ്‌ധ രില്‍ ഏറ്റവും നിസ്‌സാരനായ എനിക്കു നല്‍കപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സകലതും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലംമുതൽ മറഞ്ഞിരുന്ന രഹസ്യത്തിന്റെ വ്യവസ്ഥ എന്തെന്ന് എല്ലാവരെയും ഗ്രഹിപ്പിക്കാനുമാണ്.