Ephesians 4:10 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് താഴേക്ക് ഇറങ്ങിയവന്‍ സകല സ്വര്‍ഗങ്ങള്‍ക്കുമുപരി കയറിയവനുമാകുന്നു; അങ്ങനെ തന്‍റെ സാന്നിധ്യംകൊണ്ട് അവിടുന്ന് പ്രപഞ്ചത്തെ ആകമാനം നിറയ്‍ക്കുന്നു.
Malayalam (ERV) WBTC Bible
അതുകൊണ്ട് യേശു താഴേക്കു വന്നു, അവന്‍ തന്നെയാണ് ഉന്നതങ്ങളിലേക്കു പോയത്. അവന്‍ എല്ലാ സ്വര്‍ഗ്ഗങ്ങള്‍ക്കും മുകളിലേക്കുയര്‍ന്നു. എല്ലാറ്റിലും അവനെത്തന്നെ നിറയ്ക്കാനാണ് ക്രിസ്തു അതു ചെയ്തത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇറങ്ങിയവൻ സകലത്തെയും നിറെക്കേണ്ടതിന്നു സ്വർഗ്ഗാധിസ്വർഗ്ഗത്തിന്നു മീതെ കയറിയവനും ആകുന്നു.
Malayalam 1992 MBSI
ഇറങ്ങിയവന്‍ സകലത്തെയും നിറെക്കേണ്ടതിന്നു സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗത്തിന്നു മീതെ കയറിയവനും ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇറങ്ങിയവൻ സകലത്തെയും നിറയ്ക്കേണ്ടതിന് സ്വർഗ്ഗാധിസ്വർഗ്ഗത്തിന് മീതെ കയറിയവനും ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇറങ്ങിയവന്‍ സകലത്തെയും നിറയ്ക്കേണ്ടതിനു സ്വര്‍ഗാധിസ്വര്‍ഗത്തിനു മീതെ കയറിയവനും ആകുന്നു.
Malayalam Bible POC-ML 2013
ഇറങ്ങിയവന്‍ തന്നെയാണ്, എല്ലാ വസ്‌തുക്കളെയും പൂരിതമാക്കാന്‍വേണ്ടി എല്ലാ സ്വര്‍ഗങ്ങള്‍ക്കുമുപരി ആരോഹണംചെയ്‌തവനും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ ഇറങ്ങിയ ആൾ സർവപ്രപഞ്ചത്തെയും നിറയ്ക്കേണ്ടതിന് സ്വർഗാധിസ്വർഗങ്ങൾക്കും മീതേ കയറിയ വ്യക്തിയാണ്.