Ephesians 4:19 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ലജ്ജയില്ലാത്തവരായിത്തീര്‍ന്നിരിക്കുന്നു; യാതൊരു സംയമവും കൂടാതെ ദുര്‍മാര്‍ഗ ജീവിതത്തിനും എല്ലാവിധ അയോഗ്യമായ നടപടികള്‍ക്കും അവര്‍ തങ്ങളെത്തന്നെ ഏല്പിച്ചുകൊടുക്കുന്നു.
Malayalam (ERV) WBTC Bible
അവര്‍ക്കു ലജ്ജ നഷ്ടപ്പെട്ടിരിക്കുന്നു. തങ്ങളുടെ ജീവിതത്തെ തെറ്റു ചെയ്യാനായി അവര്‍ ഉപയോഗിക്കുന്നു. കൂടുതല്‍ കൂടുതല്‍ തെറ്റുകള്‍ ചെയ്യാനാണവര്‍ക്കു താല്പര്യം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവത്തിന്റെ ജീവനിൽ നിന്നു അകന്നു മനം തഴമ്പിച്ചു പോയവർ ആകയാൽ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിപ്പാൻ ദുഷ്കാമത്തിന്നു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു.
Malayalam 1992 MBSI
ദൈവത്തിന്റെ ജീവനില്‍ നിന്നു അകന്നു മനം തഴമ്പിച്ചു പോയവര്‍ ആകയാല്‍ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവര്‍ത്തിപ്പാന്‍ ദുഷ്കാമത്തിന്നു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹൃദയകാഠിന്യം നിമിത്തം, അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിക്കുവാൻ ദുഷ്കാമത്തിന് തങ്ങളെത്തന്നെ ഏല്പിച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവത്തിന്‍റെ ജീവനില്‍നിന്ന് അകന്നു മനം തഴമ്പിച്ചുപോയവര്‍ ആകയാല്‍ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവര്‍ത്തിപ്പാന്‍ ദുഷ്കാമത്തിനു തങ്ങളെ ത്തന്നെ ഏല്പിച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
അവര്‍ മനസ്‌സു മരവിച്ച് ഭോഗാസക്‌തിക്കു തങ്ങളെത്തന്നെ സമര്‍പ്പിച്ചു; എല്ലാത്തരം അശുദ്‌ധികളിലും ആവേശത്തോടെ മുഴുകി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ എല്ലാ സംവേദനക്ഷമതയും നഷ്ടപ്പെട്ട്, വിഷയാസക്തിക്ക് തങ്ങളെത്തന്നെ ഏൽപ്പിച്ച് എല്ലാത്തരം അശുദ്ധിയിലും അഭിരമിച്ച് അത്യാർത്തി പൂണ്ടവരായിരിക്കുന്നു.