Ephesians 4:25 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനാല്‍ ഇനി നിങ്ങള്‍ വ്യാജം പറയരുത്! നാം ക്രിസ്തുവിന്‍റെ ശരീരത്തിലെ അവയവങ്ങളായതുകൊണ്ട്, നാം ഓരോ വ്യക്തിയും, സഹവിശ്വാസികളോടു സത്യംതന്നെ സംസാരിക്കണം.
Malayalam (ERV) WBTC Bible
അതിനാല്‍ നുണ പറയുന്നതു നിങ്ങള്‍ നിര്‍ത്തണം. എല്ലായ്പ്പോഴും പരസ്പരം സത്യം പറയുക. കാരണം ഒരേ ശരീരത്തില്‍ കഴിയുന്നവരാണ് നാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ ഭോഷ്കു ഉപേക്ഷിച്ചു ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ; നാം തമ്മിൽ അവയവങ്ങളല്ലോ.
Malayalam 1992 MBSI
ആകയാല്‍ ഭോഷകു ഉപേക്ഷിച്ചു ഔരോരുത്തന്‍ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിന്‍; നാം തമ്മില്‍ അവയവങ്ങളല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ ഭോഷ്ക് ഉപേക്ഷിച്ച് ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോട് സത്യം സംസാരിക്കുവിൻ; നാം ഒരേ ശരീരത്തിന്റെ അവയവങ്ങളല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാല്‍ ഭോഷ്ക് ഉപേക്ഷിച്ച് ഓരോരുത്തന്‍ താന്താന്‍റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിന്‍; നാം തമ്മില്‍ അവയവങ്ങളല്ലോ.
Malayalam Bible POC-ML 2013
അതിനാല്‍, വ്യാജം വെടിഞ്ഞ് എല്ലാവരും തങ്ങളുടെ അയല്‍ക്കാരോടു സത്യം സംസാരിക്കണം. കാരണം, നാം ഒരേ ശരീരത്തിന്‍െറ അവയവങ്ങളാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനാൽ, വ്യാജം ഉപേക്ഷിച്ച് ഓരോരുത്തനും അവരവരുടെ അയൽക്കാരോട് സത്യം സംസാരിക്കണം; നാം ഒരേ ശരീരത്തിന്റെ അവയവങ്ങളാണല്ലോ.