Ephesians 4:7 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ക്രിസ്തുവിന്‍റെ ദാനത്തിന്‍റെ അളവിനനുസൃതമായി നമുക്കോരോരുത്തര്‍ക്കും പ്രത്യേക കൃപാവരം ലഭിച്ചിരിക്കുന്നു.
Malayalam (ERV) WBTC Bible
ക്രിസ്തു നമുക്ക് ഓരോരുത്തര്‍ക്കും ഓരോ പ്രത്യേക വരം നല്‍കി. ഓരോരുത്തര്‍ക്കും എന്തു കൊടുക്കണമെന്ന് ക്രിസ്തു നിശ്ചയിച്ചതു തന്നെ ഓരോരുത്തര്‍ക്കും ലഭിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ നമ്മിൽ ഓരോരുത്തന്നു ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന്നു ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു.
Malayalam 1992 MBSI
എന്നാല്‍ നമ്മില്‍ ഔരോരുത്തന്നു ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന്നു ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ നമ്മിൽ ഓരോരുത്തർക്കും ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന് ഒത്തവണ്ണം വരം ലഭിച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ നമ്മില്‍ ഓരോരുത്തനു ക്രിസ്തുവിന്‍റെ ദാനത്തിന്റെ അളവിന് ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
നമുക്കോരോരുത്തര്‍ക്കും ക്രിസ്‌തുവിന്‍െറ ദാനത്തിനനുസൃതമായി കൃപ നല്‍കപ്പെട്ടിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, നമ്മിൽ ഓരോരുത്തർക്കും ക്രിസ്തു കൃപ ദാനമായി അളന്നുനൽകിയതനുസരിച്ചു ലഭിച്ചിരിക്കുന്നു.