Ephesians 5:32 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതില്‍ അന്തര്‍ഭവിച്ചിട്ടുള്ള മര്‍മ്മം വളരെ വലുതാണ്; ഞാന്‍ പറയുന്നത് ക്രിസ്തുവിനെയും സഭയെയും സംബന്ധിച്ചാണ്.
Malayalam (ERV) WBTC Bible
ആ രഹസ്യസത്യം വളരെ പ്രധാനമാണ്. ഞാന്‍ ക്രിസ്തുവിനേയും സഭയേയും പറ്റിയാണ് പറയുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ മർമ്മം വലിയതു; ഞാൻ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നതു.
Malayalam 1992 MBSI
ഈ മര്‍മ്മം വലിയതു; ഞാന്‍ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നതു. എന്നാല്‍ നിങ്ങളും അങ്ങനെ തന്നേ ഔരോരുത്തന്‍ താന്താന്റെ ഭാര്യയെ തന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഭാര്യയോ ഭര്‍ത്താവിനെ ഭയപ്പെടേണ്ടതാകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ മർമ്മം വലിയത്; ഞാൻ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ മര്‍മം വലിയത്; ഞാന്‍ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നത്.
Malayalam Bible POC-ML 2013
ഇത്‌ ഒരു വലിയരഹസ്യമാണ്‌. സഭയോടും ക്രിസ്‌തുവിനോടും ബന്‌ധപ്പെടുത്തിയാണ്‌ ഞാന്‍ ഇതു പറയുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇത് മഹത്തായ ഒരു രഹസ്യം. ഞാൻ ക്രിസ്തുവിനെയും സഭയെയുംകുറിച്ചാണ് സംസാരിക്കുന്നത്.