Ephesians 5:4 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അശ്ലീലവും അസഭ്യവും സംസ്കാരശൂന്യവുമായ സംഭാഷണവും ഉപേക്ഷിക്കണം. നിങ്ങളുടെ നാവില്‍ ദൈവത്തിനു സ്തോത്രം പറയുക അത്രേ വേണ്ടത്.
Malayalam (ERV) WBTC Bible
നിങ്ങള്‍ക്കിടയില്‍ ദുഷിച്ച വാക്കുകളുമുണ്ടാകരുത്. വിഡ്ഢിത്തരങ്ങളോ വൃത്തികെട്ട തമാശകളോ നിങ്ങള്‍ പറയാതിരിക്കുക. അതൊന്നും നിങ്ങള്‍ക്കു ചേര്‍ന്നതല്ല. പക്ഷേ നിങ്ങള്‍ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടിരിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ ആകുന്നു വിശുദ്ധന്മാർക്കു ഉചിതം. ചീത്തത്തരം, പൊട്ടച്ചൊൽ, കളിവാക്കു ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുതു; സ്തോത്രമത്രേ വേണ്ടതു.
Malayalam 1992 MBSI
അങ്ങനെ ആകുന്നു വിശുദ്ധന്മാര്‍ക്കും ഉചിതം. ചീത്തത്തരം, പൊട്ടച്ചൊല്‍, കളിവാക്കു ഇങ്ങനെ ചേര്‍ച്ചയല്ലാത്തവ ഒന്നും അരുതു; സ്തോത്രമത്രേ വേണ്ടതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ചീത്തത്തരം, പൊട്ടച്ചൊൽ, മ്ലേച്ഛസംസാരം ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുത്; സ്തോത്രമത്രേ വേണ്ടത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ ആകുന്നു വിശുദ്ധന്മാര്‍ക്ക് ഉചിതം. ചീത്തത്തരം, പൊട്ടച്ചൊല്‍, കളിവാക്ക് ഇങ്ങനെ ചേര്‍ച്ചയല്ലാത്തവ ഒന്നും അരുത്; സ്തോത്രമത്രേ വേണ്ടത്.
Malayalam Bible POC-ML 2013
മ്ലേച്ഛതയും വ്യര്‍ഥഭാഷണവും ചാപല്യവും നമുക്കു യോജിച്ചതല്ല. പകരം കൃതജ്‌ഞതാ സ്‌തോത്രമാണ്‌ ഉചിതം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അശ്ലീലം, നിരർഥക സംഭാഷണം, അശ്ലീലഫലിതം ഇങ്ങനെ അയോഗ്യമായവയൊന്നും പാടുള്ളതല്ല; പകരം സ്തോത്രശബ്ദമാണ് ഉയരേണ്ടത്.