Ephesians 6:21 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ വിശേഷങ്ങള്‍ അറിയുവാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരിക്കുമല്ലോ. നമ്മുടെ പ്രിയ സഹോദരനും കര്‍ത്താവിന്‍റെ വിശ്വസ്ത ശുശ്രൂഷകനുമായ തിഹിക്കൊസ് എല്ലാ വിവരങ്ങളും വിശിഷ്യ ഞാന്‍ എന്തു ചെയ്യുന്നു എന്നും നിങ്ങളോടു പറയും.
Malayalam (ERV) WBTC Bible
ഞങ്ങള്‍ സ്നേഹിക്കുന്ന തിഹിക്കോസ് എന്ന സഹോദരനെ ഞാന്‍ നിങ്ങളുടെ അടുത്തേക്കയയ്ക്കുന്നു. കര്‍ത്താവിന്‍റെ വിശ്വസ്തനായ ദാസനാണവന്‍. എനിക്കു സംഭവി ക്കുന്നതെല്ലാം അവന്‍ പറഞ്ഞുതരും. അപ്പോള്‍ എന്നെപ്പറ്റിയും എന്‍റെ പ്രവൃത്തികളെപ്പറ്റിയും നിങ്ങള്‍ക്കറിയാന്‍ കഴിയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ എങ്ങനെ ഇരിക്കുന്നു എന്നു എന്റെ അവസ്ഥ നിങ്ങളും അറിയേണ്ടതിന്നു പ്രിയ സഹോദരനും കർത്താവിൽ വിശ്വസ്ത ശുശ്രൂഷകനുമായ തിഹിക്കോസ് നിങ്ങളോടു സകലവും അറിയിക്കും.
Malayalam 1992 MBSI
ഞാന്‍ എങ്ങനെ ഇരിക്കുന്നു എന്നു എന്റെ അവസ്ഥ നിങ്ങളും അറിയേണ്ടതിന്നു പ്രിയ സഹോദരനും കര്‍ത്താവില്‍ വിശ്വസ്ത ശുശ്രൂഷകനുമായ തിഹിക്കോസ് നിങ്ങളോടു സകലവും അറിയിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ എങ്ങനെയിരിക്കുന്നു എന്നു എന്റെ അവസ്ഥ നിങ്ങളും അറിയേണ്ടതിന് പ്രിയ സഹോദരനും കർത്താവിൽ വിശ്വസ്ത ശുശ്രൂഷകനുമായ തിഹിക്കൊസ് നിങ്ങളോടു സകലവും അറിയിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ എങ്ങനെ ഇരിക്കുന്നു എന്ന് എന്‍റെ അവസ്ഥ നിങ്ങളും അറിയേണ്ടതിനു പ്രിയ സഹോദരനും കര്‍ത്താവില്‍ വിശ്വസ്ത ശുശ്രൂഷകനുമായ തിഹിക്കൊസ് നിങ്ങളോടു സകലവും അറിയിക്കും.
Malayalam Bible POC-ML 2013
ഞാന്‍ എങ്ങനെയിരിക്കുന്നെന്നും എന്തു ചെയ്യുന്നെന്നും അറിയാന്‍ നിങ്ങള്‍ക്ക്‌ ആഗ്ര ഹമുണ്ടായിരിക്കുമല്ലോ. നമ്മുടെ പ്രിയ സഹോദരനും കര്‍ത്താവിന്‍െറ വിശ്വസ്‌തശുശ്രൂഷ കനുമായ തിക്കിക്കോസ്‌ നിങ്ങളോട്‌ എല്ലാം പറയുന്നതാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പ്രിയസഹോദരനും കർത്താവിന്റെ വിശ്വസ്തശുശ്രൂഷകനുമായ തിഹിക്കൊസ് എന്റെ ക്ഷേമത്തെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള എല്ലാ വിവരങ്ങളും നിങ്ങളെ അറിയിക്കും.