Ephesians 6:5 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാസന്മാരേ, ലോകത്തിലെ യജമാനന്മാരെ ഭയത്തോടും ബഹുമാനത്തോടും കൂടി അനുസരിക്കുക; അത് ക്രിസ്തുവിനെ എന്നവണ്ണം ആത്മാര്‍ഥതയോടുകൂടി ആയിരിക്കുകയും വേണം.
Malayalam (ERV) WBTC Bible
അടിമകളേ, ഭൂമിയിലെ നിങ്ങളുടെ യജമാനന്മാരെ അനുസരിക്കുവിന്‍. ഭയത്തോടും ആദരവോടും കൂടി അനുസരിക്കുക. ക്രിസ്തുവിനെ നിങ്ങള്‍ അനുസരിക്കുന്നതുപോലെ ഹൃദയംഗമായി അനുസരിക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദാസന്മാരേ, ജഡപ്രകാരം യജമാനന്മാരായവരെ ക്രിസ്തുവിനെപ്പോലെ തന്നേ ഹൃദയത്തിന്റെ ഏകാഗ്രതയിൽ ഭയത്തോടും വിറയലോടും കൂടെ അനുസരിപ്പിൻ.
Malayalam 1992 MBSI
ദാസന്മാരേ, ജഡപ്രകാരം യജമാനന്മാരായവരെ ക്രിസ്തുവിനെപ്പോലെ തന്നേ ഹൃദയത്തിന്റെ ഏകാഗ്രതയില്‍ ഭയത്തോടും വിറയലോടും കൂടെ അനുസരിപ്പിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദാസന്മാരേ, നിങ്ങളുടെ ലോകപ്രകാരമുള്ള യജമാനന്മാരെ ക്രിസ്തുവിനെയെന്നപോലെ ആദരവോടും വിറയലോടും ഹൃദയപരമാർത്ഥതയോടും കൂടെ അനുസരിക്കുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദാസന്മാരേ, ജഡപ്രകാരം യജമാനന്മാരായവരെ ക്രിസ്തുവിനെപ്പോലെതന്നെ ഹൃദയത്തിന്‍റെ ഏകാഗ്രതയില്‍ ഭയത്തോടും വിറയലോടുംകൂടെ അനുസരിപ്പിന്‍.
Malayalam Bible POC-ML 2013
ദാസന്മാരേ, നിങ്ങളുടെ ലൗകികയജമാനന്‍മാരെ ക്രിസ്‌തുവിനെയെന്നപോലെ ഭയത്തോടും ബഹുമാനത്തോടും ആത്‌മാര്‍ ഥതയോടുംകൂടെ അനുസരിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദാസരേ, നിങ്ങൾ ഭയഭക്തിയോടെ ഹൃദയപരമാർഥതയിൽ ക്രിസ്തുവിനെ അനുസരിക്കുന്നതുപോലെതന്നെ ഈ ലോകത്തിൽ നിങ്ങൾക്കുള്ള യജമാനരെയും അനുസരിക്കുക.