Esther 1:11 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജനത്തെയും പ്രഭുക്കന്മാരെയും രാജ്ഞിയുടെ സൗന്ദര്യം കാണിക്കാന്‍ അവരെ രാജകീയകിരീടം ധരിപ്പിച്ചു രാജസന്നിധിയില്‍ കൊണ്ടുവരിക.” രാജ്ഞി കാഴ്ചയില്‍ സുമുഖി ആയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഏഴു ഷണ്ഡന്മാരോടു ജനങ്ങൾക്കും പ്രഭുക്കന്മാർക്കും വസ്ഥിരാജ്ഞിയുടെ സൗന്ദര്യം കാണിക്കേണ്ടതിന്നു അവളെ രാജകിരീടം ധരിപ്പിച്ചു രാജസന്നിധിയിൽ കൊണ്ടുവരുവാൻ കല്പിച്ചു; അവൾ സുമുഖിയായിരുന്നു.
Malayalam 1992 MBSI
ഏഴു ഷണ്ഡന്മാരോടു ജനങ്ങള്‍ക്കും പ്രഭുക്കന്മാര്‍ക്കും വസ്ഥിരാജ്ഞിയുടെ സൌന്ദര്യം കാണിക്കേണ്ടതിന്നു അവളെ രാജകിരീടം ധരിപ്പിച്ചു രാജസന്നിധിയില്‍ കൊണ്ടുവരുവാന്‍ കല്പിച്ചു; അവള്‍ സുമുഖിയായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഏഴ് ഷണ്ഡന്മാരോട് ജനങ്ങൾക്കും പ്രഭുക്കന്മാർക്കും വസ്ഥിരാജ്ഞിയുടെ സൗന്ദര്യം കാണിക്കേണ്ടതിന് അവളെ രാജകിരീടം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരുവാൻ കല്പിച്ചു; അവൾ സുന്ദരിയായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജനങ്ങള്‍ക്കും പ്രഭുക്കന്മാര്‍ക്കും വസ്ഥിരാജ്ഞിയുടെ സൗന്ദര്യം കാണിക്കേണ്ടതിന് അവളെ രാജകിരീടം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരുവാന്‍ കല്പിച്ചു; അവള്‍ സുമുഖിയായിരുന്നു.
Malayalam Bible POC-ML 2013
വാഷ്‌തിരാജ്‌ഞിയുടെ സൗന്‌ദര്യം ജനങ്ങള്‍ക്കും പ്രഭുക്കന്‍മാര്‍ക്കും കാണിച്ചുകൊടുക്കാന്‍വേണ്ടി അവളെ, രാജകീയകിരീടം ധരിപ്പിച്ച്, രാജസന്നിധിയില്‍ ആനയിക്കാന്‍ അഹസ്വേരൂസ്‌രാജാവ് കൊട്ടാരത്തിലെ സേവകന്‍മാരായ മെഹുമാന്‍, ബിസ്‌താ, ഹര്‍ബോണാ, ബിഗ്‌താ, അബാഗ്‌താ,സേതാര്‍, കാര്‍ക്കാസ് എന്നീ ഏഴു ഷണ്‍ഡന്‍മാരോടു കല്‍പിച്ചു. രാജ്‌ഞി കാഴ്‌ചയ്‌ക്കു വളരെ അഴകുള്ള വളായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“വസ്ഥിരാജ്ഞിയെ കിരീടം ധരിപ്പിച്ച്, ജനങ്ങളും പ്രഭുക്കന്മാരും അവരെ കാണേണ്ടതിന് ഇവിടേക്ക് ആനയിക്കുക” എന്ന് ആജ്ഞാപിച്ചു. അവർ കാഴ്ചയ്ക്ക് അതിസുന്ദരിയായിരുന്നു.