Esther 1:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജ്ഞിയുടെ ഈ പെരുമാറ്റം സ്‍ത്രീകളെല്ലാം അറിയും. “തന്‍റെ മുമ്പില്‍ വരാന്‍ അഹശ്വേരോശ്‍രാജാവ് കല്പിച്ചിട്ടും വസ്ഥിരാജ്ഞി ചെന്നില്ലല്ലോ’ എന്നു പറഞ്ഞ് അവര്‍ ഭര്‍ത്താക്കന്മാരെ നിന്ദിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാജ്ഞിയുടെ ഈ പ്രവൃത്തി സകലസ്ത്രീകളും അറിയും; അഹശ്വേരോശ്രാജാവു വസ്ഥിരാജ്ഞിയെ തന്റെ മുമ്പാകെ കൊണ്ടുവരുവാൻ കല്പിച്ചയച്ചാറെ അവൾ ചെന്നില്ലല്ലോ എന്നു പറഞ്ഞു അവർ തങ്ങളുടെ ഭർത്താക്കന്മാരെ നിന്ദിക്കും.
Malayalam 1992 MBSI
രാജ്ഞിയുടെ ഈ പ്രവൃത്തി സകലസ്ത്രീകളും അറിയും; അഹശ്വേരോശ്രാജാവു വസ്ഥിരാജ്ഞിയെ തന്റെ മുമ്പാകെ കൊണ്ടുവരുവാന്‍ കല്പിച്ചയച്ചാറെ അവള്‍ ചെന്നില്ലല്ലോ എന്നു പറഞ്ഞു അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ നിന്ദിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രാജ്ഞിയുടെ ഈ പ്രവൃത്തി സകലസ്ത്രീകളും അറിയും; അഹശ്വേരോശ്രാജാവ് വസ്ഥിരാജ്ഞിയെ തന്റെ മുമ്പാകെ കൊണ്ടുവരുവാൻ കല്പിച്ചപ്പോൾ അവൾ ചെന്നില്ലല്ലോ എന്ന് പറഞ്ഞ് അവർ തങ്ങളുടെ ഭർത്താക്കന്മാരെ നിന്ദിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാജ്ഞിയുടെ ഈ പ്രവൃത്തി സകല സ്ത്രീകളും അറിയും; അഹശ്വേരോശ്രാജാവ് വസ്ഥിരാജ്ഞിയെ തന്റെ മുമ്പാകെ കൊണ്ടുവരുവാന്‍ കല്പിച്ചയച്ചാറെ അവള്‍ ചെന്നില്ലല്ലോ എന്നു പറഞ്ഞ് അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ നിന്ദിക്കും.
Malayalam Bible POC-ML 2013
രാജ്ഞിയുടെ ഈ പ്രവൃത്തി എല്ലാ സ്‌ത്രീകളും അറിയുകയും ഭര്‍ത്താക്കന്‍മാരെ അവര്‍ അവജ്‌ഞയോടെ വീക്‌ഷിക്കുന്നതിന് ഇടയാകുകയും ചെയ്യും; അവര്‍ പറയും, തന്‍െറ മുന്‍പില്‍ വരാന്‍ അഹസ്വേരൂസ് രാജാവ് വാഷ്‌തി രാജ്‌ഞിയോട് ആജ്‌ഞാപിച്ചു; അവള്‍ ചെന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാജ്ഞിയുടെ ഈ പ്രവൃത്തി സകലസ്ത്രീകളും അറിയും. അങ്ങനെ അവർ ഭർത്താക്കന്മാരെ നിന്ദിച്ച്, ‘അഹശ്വേരോശ് രാജാവ് വസ്ഥിരാജ്ഞിയെ മുമ്പിൽ കൊണ്ടുവരാൻ ആജ്ഞാപിച്ചു. എന്നാൽ അവർ അനുസരിച്ചില്ല’ എന്നു പറയും.