Esther 10:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദനായ മൊര്‍ദ്ദെഖായിക്ക് അഹശ്വേരോശ്‍രാജാവിന്‍റെ തൊട്ടടുത്ത പദവി ആയിരുന്നു നല്‌കിയിരുന്നത്. അയാള്‍ യെഹൂദരുടെ ഇടയില്‍ ഉന്നതനും വിപുലമായ സഹോദരഗണത്തില്‍ സുസമ്മതനും ആയിരുന്നു. സ്വജനത്തിന്‍റെ ക്ഷേമത്തിനും സമാധാനത്തിനും വേണ്ടി അയാള്‍ പ്രവര്‍ത്തിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹൂദനായ മൊർദ്ദെഖായി അഹശ്വേരോശ്‌രാജാവിന്റെ രണ്ടാമനും യെഹൂദന്മാരിൽവെച്ചു മഹാനും സഹോദരസംഘത്തിന്നു ഇഷ്ടനും സ്വജനത്തിന്നു ഗുണകാംക്ഷിയും തന്റെ സർവ്വവംശത്തിന്നും അനുകൂലവാദിയും ആയിരുന്നു.
Malayalam 1992 MBSI
യെഹൂദനായ മൊര്‍ദ്ദെഖായി അഹശ്വേരോശ്രാജാവിന്റെ രണ്ടാമനും യെഹൂദന്മാരില്‍വെച്ചു മഹാനും സഹോദരസംഘത്തിന്നു ഇഷ്ടനും സ്വജനത്തിന്നു ഗുണകാംക്ഷിയും തന്റെ സര്‍വ്വവംശത്തിന്നും അനുകൂലവാദിയും ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെഹൂദനായ മൊർദ്ദെഖായി അഹശ്വേരോശ്‌രാജാവിന്റെ രണ്ടാമനും യെഹൂദന്മാരിൽവെച്ച് മഹാനും സഹോദരസംഘത്തിന് സമ്മതനും സ്വന്തജനത്തിന് ഗുണം ചെയ്യുന്നവനും സമാധാനം സംസാരിക്കുന്നവനും ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെഹൂദനായ മൊര്‍ദ്ദെഖായി അഹശ്വേരോശ്രാജാവിന്റെ രണ്ടാമനും യെഹൂദന്മാരിൽവച്ചു മഹാനും സഹോദരസംഘത്തിന് ഇഷ്ടനും സ്വജനത്തിന് ഗുണകാംക്ഷിയും തന്‍റെ സര്‍വവംശത്തിനും അനുകൂലവാദിയും ആയിരുന്നു.
Malayalam Bible POC-ML 2013
യഹൂദനായ മൊര്‍ദെക്കായ് അഹസ്വേരൂസ്‌രാജാവിനു തൊട്ടടുത്ത സ്‌ഥാനമുള്ളവനും, യഹൂദരുടെ ഇടയില്‍ ഉന്നത നും, തന്‍െറ വിപുലമായ സഹോദരഗണത്തിനു സുസമ്മതനും ആയിരുന്നു; എന്തെന്നാല്‍, അവന്‍ സ്വജനത്തിന്‍െറ ക്‌ഷേമത്തിനും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മൊർദെഖായി എന്ന യെഹൂദൻ അഹശ്വേരോശ് രാജാവിനു രണ്ടാമനും, യെഹൂദന്മാരുടെ ഇടയിൽ ഉന്നതനും തന്റെ വർഗക്കാരുടെ ഇടയിൽ സമ്മതനും ആയിരുന്നു. കാരണം അദ്ദേഹം തന്റെ ജനത്തിന്റെ നന്മയ്ക്കായിട്ടു പ്രവർത്തിക്കയും, അവരുടെ അഭിവൃദ്ധിക്കായി നിലകൊള്ളുകയും ചെയ്തു.