Esther 2:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവളുടെ ക്ഷേമം അന്വേഷിക്കാന്‍ അന്തഃപുരത്തിന്‍റെ അങ്കണത്തിലൂടെ മൊര്‍ദ്ദെഖായി എല്ലാ ദിവസവും നടക്കുമായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ എസ്ഥേരിന്റെ സുഖവർത്തമാനവും അവൾക്കു എന്തെല്ലാമാകുമെന്നുള്ളതും അറിയേണ്ടതിന്നു മൊർദ്ദേഖായി ദിവസംപ്രതി അന്തഃപുരത്തിന്റെ മുറ്റത്തിന്നു മുമ്പാകെ നടന്നുകൊണ്ടിരുന്നു.
Malayalam 1992 MBSI
എന്നാല്‍ എസ്ഥേരിന്റെ സുഖവര്‍ത്തമാനവും അവള്‍ക്കു എന്തെല്ലാമാകുമെന്നുള്ളതും അറിയണ്ടേതിന്നു മൊര്‍ദ്ദേഖായി ദിവസംപ്രതി അന്ത:പുരത്തിന്റെ മുറ്റത്തിന്നു മുമ്പാകെ നടന്നുകൊണ്ടിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ എസ്ഥേരിന്റെ സുഖവർത്തമാനവും അവൾക്ക് എന്തെല്ലാം സംഭവിക്കും എന്നുള്ളതും അറിയേണ്ടതിന് മൊർദ്ദേഖായി ദിവസംപ്രതി അന്തഃപുരത്തിന്റെ മുറ്റത്തിന് മുമ്പാകെ നടന്നുകൊണ്ടിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ എസ്ഥേറിന്‍റെ സുഖവര്‍ത്തമാനവും അവള്‍ക്ക് എന്തെല്ലാമാകുമെന്നുള്ളതും അറിയേണ്ടതിനു മൊര്‍ദ്ദെഖായി ദിവസംപ്രതി അന്തഃപുരത്തിന്‍റെ മുറ്റത്തിനു മുമ്പാകെ നടന്നുകൊണ്ടിരുന്നു.
Malayalam Bible POC-ML 2013
എസ്‌ തേറിന്‌ സുഖമാണോ എന്നറിയാന്‍ മൊര്‍ദെക്കായ്‌ ദിവസവും അന്തഃപുരത്തിന്‍െറ മുന്‍വശത്തുകൂടെ നടക്കുമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എല്ലാ ദിവസവും അദ്ദേഹം അന്തഃപുരാങ്കണത്തിൽ നടന്നുകൊണ്ട് എസ്ഥേർ എങ്ങനെ കഴിയുന്നെന്നും അവൾക്ക് എന്ത് സംഭവിക്കുന്നെന്നും അന്വേഷിച്ചിരുന്നു.