Esther 2:15 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മൊര്‍ദ്ദെഖായി സ്വന്തം മകളായി സ്വീകരിച്ചിരുന്നവളും പിതൃസഹോദരന്‍ അബീഹയിലിന്‍റെ പുത്രിയുമായ എസ്ഥേറിനു രാജസന്നിധിയില്‍ ചെല്ലാനുള്ള ഊഴമായപ്പോള്‍ അന്തഃപുരപാലകനായ ഹേഗായി എന്ന ഷണ്ഡന്‍ നിര്‍ദ്ദേശിച്ചവയല്ലാതെ മറ്റൊന്നും അവള്‍ ആവശ്യപ്പെട്ടില്ല. എസ്ഥേറിനെ കണ്ട എല്ലാവര്‍ക്കും അവളില്‍ പ്രീതി തോന്നി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ മൊർദ്ദെഖായി തനിക്കു മകളായിട്ടെടുത്തിരുന്ന അവന്റെ ചിറ്റപ്പൻ അബീഹയീലിന്റെ മകളായ എസ്ഥേരിന്നു രാജസന്നിധിയിൽ ചെല്ലുവാൻ മുറ വന്നപ്പോൾ അവൾ രാജാവിന്റെ ഷണ്ഡനും അന്തഃപുരപാലകനുമായ ഹേഗായി പറഞ്ഞതു മാത്രമല്ലാതെ ഒന്നും ചോദിച്ചില്ല. എന്നാൽ എസ്ഥേരിനെ കണ്ട എല്ലാവർക്കും അവളോടു പ്രീതി തോന്നും.
Malayalam 1992 MBSI
എന്നാല്‍ മൊര്‍ദ്ദെഖായി തനിക്കു മകളായിട്ടെടുത്തിരുന്ന അവന്റെ ചിറ്റപ്പന്‍ അബീഹയീലിന്റെ മകളായ എസ്ഥേരിന്നു രാജസന്നിധിയില്‍ ചെല്ലുവാന്‍ മുറ വന്നപ്പോള്‍ അവള്‍ രാജാവിന്റെ ഷണ്ഡനും അന്ത:പുരപാലകനുമായ ഹേഗായി പറഞ്ഞതു മാത്രമല്ലാതെ ഒന്നും ചോദിച്ചില്ല. എന്നാല്‍ എസ്ഥേരിനെ കണ്ട എല്ലാവര്‍ക്കും അവളോടു പ്രീതി തോന്നും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ മൊർദ്ദെഖായി തനിക്ക് മകളായിട്ടെടുത്തിരുന്ന അവന്റെ ചിറ്റപ്പൻ അബീഹയീലിന്റെ മകളായ എസ്ഥേരിന് രാജസന്നിധിയിൽ ചെല്ലുവാനുള്ള തവണ വന്നപ്പോൾ അവൾ രാജാവിന്റെ ഷണ്ഡനും അന്തഃപുരപാലകനുമായ ഹേഗായി പറഞ്ഞത് മാത്രമല്ലാതെ മറ്റൊന്നും ചോദിച്ചില്ല. എന്നാൽ എസ്ഥേരിനെ കണ്ട എല്ലാവർക്കും അവളോട് ഇഷ്ടം തോന്നി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ മൊര്‍ദ്ദെഖായി തനിക്കു മകളായിട്ടെടുത്തിരുന്ന അവന്റെ ചിറ്റപ്പന്‍ അബീഹയിലിന്‍റെ മകളായ എസ്ഥേറിനു രാജസന്നിധിയിൽ ചെല്ലുവാന്‍ മുറ വന്നപ്പോള്‍ അവള്‍ രാജാവിന്റെ ഷണ്ഡനും അന്തഃപുരപാലകനുമായ ഹേഗായി പറഞ്ഞതു മാത്രമല്ലാതെ ഒന്നും ചോദിച്ചില്ല. എന്നാൽ എസ്ഥേറിനെ കണ്ട എല്ലാവര്‍ക്കും അവളോടു പ്രീതി തോന്നും.
Malayalam Bible POC-ML 2013
മൊര്‍ദെക്കായുടെ പിതൃവ്യനായ അബിഹായിലിന്‍െറ മകളും അവന്‍ മകളായി ദത്തെടുത്തവളുമായ എസ്‌തേര്‍ രാജസന്നിധിയില്‍ ചെല്ലാനുള്ള തവണ വന്നപ്പോള്‍, രാജസ്‌ത്രീകളുടെ ചുമതലക്കാരനും രാജാവിന്‍െറ ഷണ്‍ഡനുമായ ഹെഗായി നിര്‍ദേശിച്ചവയല്ലാതെ മറ്റൊന്നും ആവശ്യപ്പെട്ടില്ല. കാണുന്നവരുടെയെല്ലാം പ്രീതി എസ്‌തേര്‍ നേടിയിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാജസന്നിധിയിൽ ചെല്ലാൻ തന്റെ പിതൃസഹോദരനായ അബീഹയീലിന്റെ മകളും മൊർദെഖായി തനിക്കു മകളായും സ്വീകരിച്ച എസ്ഥേരിന്റെ അവസരം വന്നപ്പോൾ, രാജാവിന്റെ ഷണ്ഡനും അന്തഃപുരവിചാരകനുമായ ഹേഗായി നിർദേശിച്ചതല്ലാതെ മറ്റൊന്നുംതന്നെ അവൾ ആവശ്യപ്പെട്ടില്ല. എസ്ഥേർ തന്നെ കണ്ടവരുടെയെല്ലാം പ്രീതി നേടിയിരുന്നു.