Esther 2:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മൊര്‍ദ്ദെഖായി ഈ വിവരം അറിഞ്ഞ്, അത് എസ്ഥേര്‍രാജ്ഞിയെ അറിയിച്ചു; എസ്ഥേര്‍ മൊര്‍ദ്ദെഖായിക്കുവേണ്ടി അതു രാജാവിനെ അറിയിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മൊർദ്ദെഖായി കാര്യം അറിഞ്ഞു എസ്ഥേർരാജ്ഞിക്കു അറിവുകൊടുത്തു; എസ്ഥേർ അതു മൊർദ്ദെഖായിയുടെ നാമത്തിൽ രാജാവിനെ ഗ്രഹിപ്പിച്ചു.
Malayalam 1992 MBSI
മൊര്‍ദ്ദെഖായി കാര്യം അറിഞ്ഞു എസ്ഥേര്‍രാജ്ഞിക്കു അറിവുകൊടുത്തു; എസ്ഥേര്‍ അതു മൊര്‍ദ്ദെഖായിയുടെ നാമത്തില്‍ രാജാവിനെ ഗ്രഹിപ്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മൊർദ്ദെഖായി ഈ കാര്യം അറിഞ്ഞ് എസ്ഥേർരാജ്ഞിക്കു അറിവുകൊടുത്തു; എസ്ഥേർ അത് മൊർദ്ദെഖായിയുടെ നാമത്തിൽ രാജാവിനെ അറിയിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മൊര്‍ദ്ദെഖായി കാര്യം അറിഞ്ഞ് എസ്ഥേര്‍രാജ്ഞിക്ക് അറിവു കൊടുത്തു; എസ്ഥേര്‍ അത് മൊര്‍ദ്ദെഖായിയുടെ നാമത്തിൽ രാജാവിനെ ഗ്രഹിപ്പിച്ചു.
Malayalam Bible POC-ML 2013
ഇക്കാര്യം മൊര്‍ദെക്കായ്‌ അറിയുകയും, അവന്‍ അത്‌ എസ്‌തേര്‍ രാജ്‌ഞിയോടു പറയുകയും ചെയ്‌തു. എസ്‌തേര്‍ അതു മൊര്‍ദെക്കായിക്കുവേണ്ടി രാജാവിനെ അറിയിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മൊർദെഖായി ഈ കെണി മനസ്സിലാക്കിയിട്ട്, ആ വിവരം അദ്ദേഹം എസ്ഥേർരാജ്ഞിയെ അറിയിച്ചു. അവൾ അതു മൊർദെഖായിയുടെപേരിൽ രാജാവിനെ അറിയിക്കുകയും ചെയ്തു.