Esther 2:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജവിളംബരം അനുസരിച്ചു ശൂശന്‍രാജധാനിയില്‍ കൊണ്ടുവന്ന് അന്തഃപുരപാലകനായ ഹേഗായിയുടെ ചുമതലയില്‍ പാര്‍പ്പിച്ച അനേകം യുവതികളുടെ കൂട്ടത്തില്‍ എസ്ഥേറും ഉണ്ടായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാജാവിന്റെ കല്പനയും വിധിയും പരസ്യമായപ്പോൾ അനേകം യുവതികളെ ശേഖരിച്ചു ശൂശൻ രാജധാനിയിൽ ഹേഗായിയുടെ വിചാരണയിൽ ഏല്പിച്ച കൂട്ടത്തിൽ എസ്ഥേരിനെയും രാജധാനിയിലെ അന്തഃപുരപാലകനായ ഹേഗായിയുടെ വിചാരണയിൽ കൊണ്ടുവന്നു.
Malayalam 1992 MBSI
രാജാവിന്റെ കല്പനയും വിധിയും പരസ്യമായപ്പോള്‍ അനേകം യുവതികളെ ശേഖരിച്ചു ശൂശന്‍ രാജധാനിയില്‍ ഹേഗായിയുടെ വിചാരണയില്‍ ഏല്പിച്ച കൂട്ടത്തില്‍ എസ്ഥേരിനെയും രാജധാനിയിലെ അന്ത:പുരപാലകനായ ഹേഗായിയുടെ വിചാരണയില്‍ കൊണ്ടുവന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രാജാവിന്റെ കല്പനയും വിധിയും പരസ്യമായപ്പോൾ അനേകം യുവതികളെ ശൂശൻ രാജധാനിയിൽ ഹേഗായിയുടെ വിചാരണയിൽ ഏല്പിച്ച കൂട്ടത്തിൽ എസ്ഥേരിനെയും കൊണ്ടുവന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാജാവിന്‍റെ കല്പനയും വിധിയും പരസ്യമായപ്പോള്‍ അനേകം യുവതികളെ ശേഖരിച്ച് ശൂശന്‍രാജധാനിയിൽ ഹേഗായിയുടെ വിചാരണയിൽ ഏല്പിച്ച കൂട്ടത്തിൽ എസ്ഥേറിനെയും രാജധാനിയിലെ അന്തഃപുരപാലകനായ ഹേഗായിയുടെ വിചാരണയിൽ കൊണ്ടുവന്നു.
Malayalam Bible POC-ML 2013
രാജാവ്‌ വിളംബരം ചെയ്‌ത കല്‍പനയനുസരിച്ച്‌ തലസ്‌ഥാനമായ സൂസായില്‍ കൊണ്ടുവന്ന്‌, സ്‌ത്രീകളുടെ ചുമതല വഹിക്കുന്ന ഹെഗായിയെ ഏല്‍പി ച്ചഅനേ കം കന്യകമാരുടെ കൂട്ടത്തില്‍ എസ്‌തേറും ഉണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാജകൽപ്പന പുറപ്പെടുവിച്ചതിനുശേഷം അനേകം യുവതികളെ ശൂശൻ രാജധാനിയിൽ കൊണ്ടുവരികയും ഹേഗായിയുടെ ചുമതലയിൽ പാർപ്പിക്കുകയും ചെയ്തു. എസ്ഥേരിനെയും രാജകൊട്ടാരത്തിലേക്കു കൊണ്ടുവന്ന് അന്തഃപുരത്തിന്റെ ചുമതലയുള്ള ഹേഗായിയുടെ ചുമതലയിൽ ആക്കി.