Esther 3:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് ഹാമാനോടു പറഞ്ഞു: “ആ വെള്ളി നിന്‍റെ കൈയില്‍ത്തന്നെ ഇരിക്കട്ടെ. നിന്‍റെ ഇഷ്ടംപോലെ ആ ജനതയോടു പ്രവര്‍ത്തിച്ചുകൊള്ളുക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാജാവു ഹാമാനോടു: ഞാൻ ആ വെള്ളിയെയും ആ ജാതിയെയും നിനക്കു ദാനം ചെയ്യുന്നു; ഇഷ്ടംപോലെ ചെയ്തുകൊൾക എന്നു പറഞ്ഞു.
Malayalam 1992 MBSI
രാജാവു ഹാമാനോടുഞാന്‍ ആ വെള്ളിയെയും ആ ജാതിയെയും നിനക്കു ദാനം ചെയ്യുന്നു; ഇഷ്ടംപോലെ ചെയ്തുകൊള്‍ക എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രാജാവ് ഹാമാനോട്: “ഞാൻ ആ വെള്ളിയും ആ ജാതിയെയും നിനക്ക് ദാനം ചെയ്യുന്നു; ഇഷ്ടംപോലെ ചെയ്തുകൊൾക” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാജാവ് ഹാമാനോട്: ഞാന്‍ ആ വെള്ളിയെയും ആ ജാതിയെയും നിനക്കു ദാനം ചെയ്യുന്നു; ഇഷ്ടംപോലെ ചെയ്തുകൊള്‍ക എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
രാജാവ്‌ ഹാമാനോടു പറഞ്ഞു: ആ ധനം നീ തന്നെ സൂക്‌ഷിച്ചു കൊള്ളൂ. ആ ജനതയോടു നിനക്ക്‌ ഇഷ്‌ടമുള്ളതു ചെയ്‌തുകൊള്ളുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാജാവ് ഹാമാനോട്, “ആ ജനത്തോട് നിനക്ക് ഇഷ്ടമുള്ളതു ചെയ്യുക; ആ തുകയും നിന്റെ കൈയിലിരിക്കട്ടെ” എന്നു പറഞ്ഞു.