Esther 3:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എല്ലാ ജനതകളും ആ ദിവസം തയ്യാറായിരിക്കുന്നതിനുവേണ്ടി പരസ്യം ചെയ്യാന്‍ കൊടുത്തയച്ച വിളംബരത്തിന്‍റെ പകര്‍പ്പ് ഓരോ സംസ്ഥാനത്തും പ്രസിദ്ധപ്പെടുത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്നത്തേക്കു ഒരുങ്ങിയിരിക്കേണമെന്നു സകലജാതികൾക്കും പരസ്യം ചെയ്യേണ്ടതിന്നു കൊടുത്ത തീർപ്പിന്റെ പകർപ്പു ഓരോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി.
Malayalam 1992 MBSI
അന്നത്തേക്കു ഒരുങ്ങിയിരിക്കേണമെന്നു സകലജാതികള്‍ക്കും പരസ്യം ചെയ്യേണ്ടതിന്നു കൊടുത്ത തീര്‍പ്പിന്റെ പകര്‍പ്പു ഔരോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അന്നത്തേക്ക് ഒരുങ്ങിയിരിക്കണമെന്ന് സകലജാതികൾക്കും പരസ്യം ചെയ്യേണ്ടതിന് കൊടുത്ത എഴുത്തിന്റെ പകർപ്പ് ഓരോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്നത്തേക്ക് ഒരുങ്ങിയിരിക്കേണമെന്നു സകല ജാതികള്‍ക്കും പരസ്യം ചെയ്യേണ്ടതിന് കൊടുത്ത തീര്‍പ്പിന്‍റെ പകര്‍പ്പ് ഓരോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി.
Malayalam Bible POC-ML 2013
എല്ലാ ജനതകളും ആദിവസത്തേക്കു തയ്യാറായിരിക്കാന്‍വേണ്ടി ഈ രേഖയുടെ പകര്‍പ്പ് രാജശാസനമായി എല്ലാ പ്രവിശ്യകളിലും എത്തിച്ച് വിളംബരം ചെയ്യേണ്ടിയിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സകലജനവിഭാഗങ്ങളും അറിയേണ്ടതിനും ആ ദിവസത്തിനുവേണ്ടി ഒരുങ്ങേണ്ടതിനും കൽപ്പനയുടെ പകർപ്പ് എല്ലാ പ്രവിശ്യകളിലും ഒരു നിയമമായിത്തന്നെ പ്രസിദ്ധമാക്കി.