Esther 3:15 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജകല്പനപ്രകാരം സന്ദേശവാഹകര്‍ തിടുക്കത്തില്‍ പുറപ്പെട്ടു. തലസ്ഥാനമായ ശൂശനിലും ഈ വിളംബരം പ്രസിദ്ധപ്പെടുത്തി; രാജാവും ഹാമാനും മദ്യപിക്കാന്‍ ഇരുന്നു. എന്നാല്‍ ശൂശന്‍ നഗരം അസ്വസ്ഥമായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അഞ്ചല്ക്കാർ രാജകല്പന പ്രമാണിച്ചു ക്ഷണത്തിൽ പുറപ്പെട്ടുപോയി; ശൂശൻരാജധാനിയിലും ആ തീർപ്പു പരസ്യം ചെയ്തു; രാജാവും ഹാമാനും കുടിപ്പാൻ ഇരുന്നു; ശൂശൻപട്ടണമോ കലങ്ങിപ്പോയി.
Malayalam 1992 MBSI
അഞ്ചല്‍ക്കാര്‍ രാജ കല്പന പ്രമാണിച്ചു ക്ഷണത്തില്‍ പുറപ്പെട്ടു പോയി; ശൂശന്‍ രാജധാനിയിലും ആ തീര്‍പ്പു പരസ്യം ചെയ്തു; രാജാവും ഹാമാനും കുടിപ്പാന്‍ ഇരുന്നു; ശൂശമ്പട്ടണമോ കലങ്ങിപ്പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സന്ദേശവാഹകർ രാജകല്പന അനുസരിച്ച് ഉടനെ പുറപ്പെട്ടുപോയി; ശൂശൻരാജധാനിയിലും ആ കല്പന പരസ്യം ചെയ്തു; രാജാവും ഹാമാനും മദ്യപിക്കുവാൻ ഇരുന്നു; ശൂശൻപട്ടണം അസ്വസ്ഥമായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അഞ്ചല്ക്കാര്‍ രാജകല്പന പ്രമാണിച്ച് ക്ഷണത്തിൽ പുറപ്പെട്ടുപോയി; ശൂശന്‍രാജധാനിയിലും ആ തീര്‍പ്പ് പരസ്യം ചെയ്തു; രാജാവും ഹാമാനും കുടിപ്പാന്‍ ഇരുന്നു; ശൂശന്‍പട്ടണമോ കലങ്ങിപ്പോയി.
Malayalam Bible POC-ML 2013
രാജകല്‍പനപ്രകാരം ദൂതന്‍മാര്‍ ശീഘ്രം പോയി തലസ്‌ഥാനമായ സൂസായില്‍ ഈ വിളംബരം പ്രസിദ്ധപ്പെടുത്തി; രാജാവും ഹാമാനും മദ്യപിച്ചുകൊണ്ടിരുന്ന ആ സമയം സൂസാനഗരം അസ്വസ്‌ഥമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാജകൽപ്പന അനുസരിച്ച് സന്ദേശവാഹകർ അതിവേഗം പുറപ്പെട്ടു; കൽപ്പന ശൂശൻ രാജധാനിയിലും പ്രസിദ്ധമാക്കി. രാജാവും ഹാമാനും മദ്യപിക്കാൻ ഇരുന്നു; എന്നാൽ ശൂശൻ പട്ടണം പരിഭ്രാന്തമായി.