Esther 3:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇങ്ങനെ പല ദിവസം പറഞ്ഞിട്ടും അവരുടെ വാക്കു കേള്‍ക്കായ്കയാല്‍ അവര്‍ വിവരം ഹാമാനെ അറിയിച്ചു. മൊര്‍ദ്ദെഖായിയുടെ പെരുമാറ്റം ക്ഷമിക്കത്തക്കതാണോ എന്നറിയാനായിരുന്നു അവര്‍ അങ്ങനെ ചെയ്തത്. കാരണം, താന്‍ ഒരു യെഹൂദനാണെന്നു അയാള്‍ അവരോടു പറഞ്ഞിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ഇങ്ങനെ ദിവസംപ്രതി അവനോടു പറഞ്ഞിട്ടും അവൻ അവരുടെ വാക്കു കേൾക്കാതിരുന്നതിനാൽ മൊർദ്ദെഖായിയുടെ പെരുമാറ്റം നിലനില്ക്കുമോ എന്നു കാണേണ്ടതിന്നു അവർ അതു ഹാമാനോടു അറിയിച്ചു; താൻ യെഹൂദൻ എന്നു അവൻ അവരോടു പറഞ്ഞിട്ടുണ്ടായിരുന്നു.
Malayalam 1992 MBSI
അവര്‍ ഇങ്ങനെ ദിവസംപ്രതി അവനോടു പറഞ്ഞിട്ടും അവന്‍ അവരുടെ വാക്കു കേള്‍ക്കാതിരുന്നതിനാല്‍ മൊര്‍ദ്ദെഖായിയുടെ പെരുമാറ്റം നിലനിലക്കുമോ എന്നു കാണേണ്ടതിന്നു അവര്‍ അതു ഹാമാനോടു അറിയിച്ചു; താന്‍ യെഹൂദന്‍ എന്നു അവന്‍ അവരോടു പറഞ്ഞിട്ടുണ്ടായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ഇങ്ങനെ ദിവസംപ്രതി മൊർദ്ദെഖായിയോട് പറഞ്ഞിട്ടും അവൻ അവരുടെ വാക്ക് കേൾക്കാതിരുന്നതിനാൽ മൊർദ്ദെഖായിയുടെ പെരുമാറ്റം ഇതുപോലെ തുടരുമോ എന്ന് അറിയേണ്ടതിന് അവർ അത് ഹാമാനോട് അറിയിച്ചു; താൻ യെഹൂദൻ എന്ന് മൊർദ്ദെഖായി അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ഇങ്ങനെ ദിവസംപ്രതി അവനോട് പറഞ്ഞിട്ടും അവന്‍ അവരുടെ വാക്കു കേള്‍ക്കാതിരുന്നതിനാൽ മൊര്‍ദ്ദെഖായിയുടെ പെരുമാറ്റം നിലനില്ക്കുമോ എന്നു കാണേണ്ടതിന് അവര്‍ അതു ഹാമാനോട് അറിയിച്ചു; താന്‍ യെഹൂദന്‍ എന്ന് അവന്‍ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു.
Malayalam Bible POC-ML 2013
പല ദിവസം പറഞ്ഞിട്ടും അവന്‍ കേള്‍ക്കുന്നില്ലെന്നുകണ്ട്, അവന്‍ വഴങ്ങുമോയെന്ന് അറിയാന്‍ വിവരം അവര്‍ ഹാമാനോടു പറഞ്ഞു. താന്‍ യഹൂദനാണെന്നു മൊര്‍ദെക്കായ് അവരോടു പറഞ്ഞിട്ടുണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദിനംപ്രതി അവർ ഇതേപ്പറ്റി സംസാരിച്ചെങ്കിലും അദ്ദേഹം അപ്രകാരം ചെയ്യുന്നതിനു വിസമ്മതിച്ചു. അതിനാൽ മൊർദെഖായിയുടെ പ്രവൃത്തി അനുവദനീയമോ എന്ന് അവർ ഹാമാനോടു ചോദിച്ചു. കാരണം, താൻ ഒരു യെഹൂദനെന്ന് അദ്ദേഹം പറഞ്ഞിരുന്നു.