Esther 3:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അഹശ്വേരോശ്‍രാജാവിന്‍റെ വാഴ്ചയുടെ പന്ത്രണ്ടാം വര്‍ഷം ആദ്യമാസമായ നീസാം മാസം മുതല്‍ പന്ത്രണ്ടാം മാസമായ ആദാര്‍വരെ എല്ലാ ദിവസവും ഹാമാന്‍റെ മുമ്പില്‍വച്ച് പൂര് അതായത് ‘കുറി’ ഇട്ടുനോക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അഹശ്വേരോശ്‌രാജാവിന്റെ പന്ത്രണ്ടാം ആണ്ടിൽ നീസാൻമാസമായ ഒന്നാം മാസത്തിൽ അവർ ആദാർ എന്ന പന്ത്രണ്ടാം മാസംവരെയുള്ള ഓരോ ദിവസത്തെയും ഓരോ മാസത്തെയും കുറിച്ചു ഹാമാന്റെ മുമ്പിൽവെച്ചു പൂര് എന്ന ചീട്ടിട്ടുനോക്കി.
Malayalam 1992 MBSI
അഹശ്വേരോശ്രാജാവിന്റെ പന്ത്രണ്ടാം ആണ്ടില്‍ നീസാന്‍ മാസമായ ഒന്നാം മാസത്തില്‍ അവര്‍ ആദാര്‍ എന്ന പന്ത്രണ്ടാം മാസംവരെയുള്ള ഔരോ ദിവസത്തെയും ഔരോ മാസത്തെയും കുറിച്ചു ഹാമാന്റെ മുമ്പില്‍വെച്ചു പൂര് എന്ന ചീട്ടിട്ടു നോക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അഹശ്വേരോശ്‌രാജാവിന്റെ പന്ത്രണ്ടാം വർഷത്തിൽ നീസാൻമാസമായ ഒന്നാം മാസം മുതൽ ആദാർ എന്ന പന്ത്രണ്ടാം മാസംവരെയുള്ള ഓരോ ദിവസത്തെയും ഓരോ മാസത്തെയും കുറിച്ച് ഹാമാന്റെ മുമ്പിൽവച്ച് പൂര് എന്ന ചീട്ടിട്ടുനോക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അഹശ്വേരോശ്‍രാജാവിന്‍റെ പന്ത്രണ്ടാം ആണ്ടിൽ നീസാന്‍മാസമായ ഒന്നാം മാസത്തിൽ അവര്‍ ആദാര്‍ എന്ന പന്ത്രണ്ടാം മാസംവരെയുള്ള ഓരോ ദിവസത്തെയും ഓരോ മാസത്തെയും കുറിച്ച് ഹാമാന്റെ മുമ്പിൽവച്ച് പൂര് എന്ന ചീട്ടിട്ടു നോക്കി.
Malayalam Bible POC-ML 2013
അഹസ്വേരൂസ്‌രാജാവിന്‍െറ പന്ത്രണ്ടാം ഭരണവര്‍ഷം ആദ്യമാസമായ നീസാന്‍മാസം ഹാമാന്‍െറ മുന്‍പില്‍വച്ച് അവര്‍ ദിനംതോറും കുറിയിട്ടു. പന്ത്രണ്ടാംമാസമായ ആദാര്‍വരെ അവര്‍ ഒരു മാസവും മുടങ്ങാതെ അതു തുടര്‍ന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അഹശ്വേരോശ് രാജാവിന്റെ പന്ത്രണ്ടാംവർഷത്തിൽ ആദ്യമാസമായ നീസാൻമാസം ഒരു പ്രത്യേക മാസവും അതിലെ ഒരു ദിവസവും തെരഞ്ഞെടുക്കാൻ ഹാമാന്റെ സാന്നിധ്യത്തിൽ നറുക്കിട്ടു—പേർഷ്യൻ ഭാഷയിൽ ഇതിന് പൂര്, എന്നു വിളിക്കുന്നു—പന്ത്രണ്ടാംമാസമായ ആദാർമാസത്തിനു നറുക്കുവീണു.