Esther 4:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തന്നെ ശുശ്രൂഷിക്കാന്‍ രാജാവ് നിയോഗിച്ചിരുന്ന ഷണ്ഡന്മാരില്‍ ഒരാളായ ഹഥാക്കിനെ എസ്ഥേര്‍ വിളിച്ച് ഇതെല്ലാം എന്തിനെന്നും ഇതിനു കാരണം എന്തെന്നും മൊര്‍ദ്ദെഖായിയുടെ അടുക്കല്‍ അന്വേഷിച്ചു വരാന്‍ കല്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ എസ്ഥേർ തന്റെ ശുശ്രൂഷെക്കു രാജാവു ആക്കിയിരുന്ന ഷണ്ഡന്മാരിൽ ഒരുത്തനായ ഹഥാക്കിനെ വിളിച്ചു, അതു എന്തെന്നും അതിന്റെ കാരണം എന്തെന്നും അറിയേണ്ടതിന്നു മൊർദ്ദെഖായിയുടെ അടുക്കൽ പോയിവരുവാൻ അവന്നു കല്പന കൊടുത്തു.
Malayalam 1992 MBSI
അപ്പോള്‍ എസ്ഥേര്‍ തന്റെ ശുശ്രൂഷെക്കു രാജാവു ആക്കിയിരുന്ന ഷണ്ഡന്മാരില്‍ ഒരുത്തനായ ഹഥാക്കിനെ വിളിച്ചു, അതു എന്തെന്നും അതിന്റെ കാരണം എന്തെന്നും അറിയണ്ടേതിന്നു മൊര്‍ദ്ദെഖായിയുടെ അടുക്കല്‍ പോയിവരുവാന്‍ അവന്നു കല്പന കൊടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ എസ്ഥേർ തന്റെ ശുശ്രൂഷയ്ക്ക് രാജാവ് നിയമിച്ചിരുന്ന ഷണ്ഡന്മാരിൽ ഒരുവനായ ഹഥാക്കിനെ വിളിച്ചു, ഈ സംഭവിച്ചതെല്ലാം എന്തെന്നും അതിന്റെ കാരണം എന്തെന്നും അറിയേണ്ടതിന് മൊർദ്ദെഖായിയുടെ അടുക്കൽ പോയിവരുവാൻ അവന് കല്പന കൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ എസ്ഥേര്‍ തന്‍റെ ശുശ്രൂഷയ്ക്ക് രാജാവ് ആക്കിയിരുന്ന ഷണ്ഡന്മാരിൽ ഒരുത്തനായ ഹഥാക്കിനെ വിളിച്ചു, അത് എന്തെന്നും അതിന്‍റെ കാരണം എന്തെന്നും അറിയേണ്ടതിന് മൊര്‍ദ്ദെഖായിയുടെ അടുക്കൽ പോയിവരുവാന്‍ അവനു കല്പന കൊടുത്തു.
Malayalam Bible POC-ML 2013
തന്നെ ശുശ്രൂഷിക്കാന്‍ നിയുക്‌തനായിരുന്നവനും രാജാവിന്‍െറ ഷണ്‍ഡന്‍മാരിലൊരുവനുമായ ഹഥാക്കിനെ വിളിച്ച്‌ എസ്‌തേര്‍ ഇതെല്ലാം എന്താണെന്നും എന്തിനാണെന്നും അറിയാന്‍ മൊര്‍ദെക്കായുടെ അടുത്തേക്ക്‌ അയച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ എസ്ഥേർ, രാജാവിന്റെ ഷണ്ഡനും തന്നെ ശുശ്രൂഷിക്കാൻ നിയോഗിക്കപ്പെട്ടവനുമായ ഹഥാക്കിനെ വിളിപ്പിച്ച് മൊർദെഖായിയെ അലട്ടുന്ന സംഗതി എന്തെന്നും അദ്ദേഹം വിലപിക്കുന്നത് എന്തിനെന്നും കണ്ടുപിടിക്കാൻ കൽപ്പനകൊടുത്തു.