Esther 5:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എസ്ഥേര്‍രാജ്ഞി അകത്തളത്തില്‍ നില്‌ക്കുന്നതുകണ്ട് രാജാവ് അവരില്‍ പ്രസാദിച്ചു. തന്‍റെ കൈയില്‍ ഇരുന്ന സ്വര്‍ണച്ചെങ്കോല്‍ രാജാവ് അവരുടെ നേരെ നീട്ടി. എസ്ഥേര്‍ അടുത്തു ചെന്നു ചെങ്കോലിന്‍റെ അഗ്രം തൊട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എസ്ഥേർരാജ്ഞി പ്രാകാരത്തിൽ നില്ക്കുന്നതു രാജാവു കണ്ടപ്പോൾ അവന്നു അവളോടു കൃപതോന്നി തന്റെ കയ്യിൽ ഇരുന്ന പൊൻചെങ്കോൽ രാജാവു എസ്ഥേരിന്റെ നേരെ നീട്ടി; എസ്ഥേർ അടുത്തുചെന്നു ചെങ്കോലിന്റെ അഗ്രം തൊട്ടു.
Malayalam 1992 MBSI
എസ്ഥേര്‍രാജ്ഞി പ്രാകാരത്തില്‍ നിലക്കുന്നതു രാജാവു കണ്ടപ്പോള്‍ അവന്നു അവളോടു കൃപതോന്നി തന്റെ കയ്യില്‍ ഇരുന്ന പൊന്‍ ചെങ്കോല്‍ രാജാവു എസ്ഥേരിന്റെ നേരെ നീട്ടി; എസ്ഥേര്‍ അടുത്തുചെന്നു ചെങ്കോലിന്റെ അഗ്രം തൊട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എസ്ഥേർരാജ്ഞി പ്രാകാരത്തിൽ നില്ക്കുന്നത് രാജാവ് കണ്ടപ്പോൾ അവന് അവളോട് കൃപതോന്നി തന്റെ കയ്യിൽ ഇരുന്ന പൊൻചെങ്കോൽ രാജാവ് എസ്ഥേറിന്റെ നേരെ നീട്ടി; എസ്ഥേർ അടുത്തുചെന്ന് ചെങ്കോലിന്റെ അഗ്രം തൊട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എസ്ഥേര്‍രാജ്ഞി പ്രാകാരത്തിൽ നില്ക്കുന്നത് രാജാവ് കണ്ടപ്പോള്‍ അവന് അവളോട് കൃപ തോന്നി തന്‍റെ കൈയിൽ ഇരുന്ന പൊന്‍ചെങ്കോൽ രാജാവ് എസ്ഥേറിന്‍റെ നേരേ നീട്ടി; എസ്ഥേര്‍ അടുത്തുചെന്ന് ചെങ്കോലിന്റെ അഗ്രം തൊട്ടു.
Malayalam Bible POC-ML 2013
എസ്‌തേര്‍രാജ്‌ഞി അങ്കണത്തില്‍ നില്‍ക്കുന്നതു രാജാവു കണ്ടു; അവന്‍ അവളില്‍ പ്രസാദിച്ചു. തന്‍െറ കൈയിലിരുന്ന സ്വര്‍ണച്ചെങ്കോല്‍ അവന്‍ അവളുടെ നേരേ നീട്ടി. എസ്‌തേര്‍ അടുത്തു ചെന്നു ചെങ്കോലിന്‍െറ അഗ്രം തൊട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എസ്ഥേർരാജ്ഞി അങ്കണത്തിൽ നിൽക്കുന്നതു കണ്ടിട്ട് അവളോട് കൃപതോന്നി തന്റെ തങ്കച്ചെങ്കോൽ അവളുടെനേരേ നീട്ടി. എസ്ഥേർ അടുത്തുചെന്ന് ചെങ്കോലിന്റെ അഗ്രം തൊട്ടു.