Esther 5:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ വീഞ്ഞു കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ രാജാവ് എസ്ഥേറിനോടു ചോദിച്ചു: “നിന്‍റെ അപേക്ഷ എന്തായാലും അതു സാധിച്ചു തരാം.” നിന്‍റെ ആഗ്രഹം എന്ത്? രാജ്യത്തിന്‍റെ പകുതി ആവശ്യപ്പെട്ടാലും തരാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വീഞ്ഞുവിരുന്നിൽ രാജാവു എസ്ഥേരിനോടു: നിന്റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; നിന്റെ ആഗ്രഹവും എന്തു? രാജ്യത്തിൽ പാതിയോളമായാലും അതു നിവർത്തിച്ചുതരാം എന്നു പറഞ്ഞു.
Malayalam 1992 MBSI
വീഞ്ഞുവിരുന്നില്‍ രാജാവു എസ്ഥേരിനോടുനിന്റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; നിന്റെ ആഗ്രഹവും എന്തു? രാജ്യത്തില്‍ പാതിയോളമായാലും അതു നിവര്‍ത്തിച്ചുതരാം എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വീഞ്ഞുവിരുന്നിൽ രാജാവ് എസ്ഥേറിനോട്: “നിന്റെ അപേക്ഷ എന്ത്? അത് നിനക്ക് ലഭിക്കും; നിന്റെ ആഗ്രഹവും എന്ത്? രാജ്യത്തിൽ പകുതി ആണെങ്കിലും അത് നിവർത്തിച്ചുതരാം” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വീഞ്ഞുവിരുന്നിൽ രാജാവ് എസ്ഥേറിനോട്: നിന്റെ അപേക്ഷ എന്ത്? അതു നിനക്കു ലഭിക്കും; നിന്റെ ആഗ്രഹവും എന്ത്? രാജ്യത്തിൽ പാതിയോളമായാലും അതു നിവര്‍ത്തിച്ചുതരാം എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവര്‍ വീഞ്ഞു കുടിച്ചുകൊണ്ടിരിക്കേ, രാജാവ് എസ്‌തേറിനോടു ചോദിച്ചു: എന്താണു നിന്‍െറ അപേക്‌ഷ? അതു നിനക്കു സാധിച്ചു തരാം. നിനക്ക് എന്താണു വേണ്ടത്? രാജ്യത്തിന്‍െറ പകുതി തന്നെയാണെങ്കിലും ഞാന്‍ നല്‍കാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ വീഞ്ഞുകുടിച്ചുകൊണ്ടിരിക്കുമ്പോൾ രാജാവ് വീണ്ടും എസ്ഥേരിനോട്: “എന്താണു നിന്റെ അപേക്ഷ? അത് നിനക്കു നൽകും. എന്താണു നിന്റെ യാചന? രാജ്യത്തിന്റെ പകുതിയോളമായാൽപോലും നിനക്കു ലഭിക്കും” എന്നു പറഞ്ഞു.