Esther 6:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തനിക്കു സംഭവിച്ചതെല്ലാം ഹാമാന്‍ ഭാര്യയായ സേരെശിനോടും സ്നേഹിതന്മാരോടും വിവരിച്ചു. അപ്പോള്‍ അയാളുടെ ഭാര്യയും ഉപദേഷ്ടാക്കളും അയാളോടു പറഞ്ഞു: “നിങ്ങള്‍ മൊര്‍ദ്ദെഖായിയുടെ മുമ്പില്‍ പരാജയപ്പെട്ടു തുടങ്ങി; അയാള്‍ യെഹൂദാവംശജനാണെങ്കില്‍ നിങ്ങള്‍ക്ക് അയാളെ പരാജയപ്പെടുത്താന്‍ കഴിയുകയില്ല; നിശ്ചയമായും അയാളോടു നിങ്ങള്‍ തോറ്റുപോകും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തനിക്കു സംഭവിച്ചതൊക്കെയും ഹാമാൻ ഭാര്യയായ സേരെശിനോടും തന്റെ സകല സ്നേഹിതന്മാരോടും വിവരിച്ചുപറഞ്ഞു. അവന്റെ വിദ്വാന്മാരും അവന്റെ ഭാര്യ സേരെശും അവനോടു: മൊർദ്ദെഖായിയുടെ മുമ്പിൽ നീ വീഴുവാൻ തുടങ്ങി; അവൻ യെഹൂദ്യവംശക്കാരനാകുന്നു എങ്കിൽ നീ അവനെ ജയിക്കയില്ല; അവനോടു തോറ്റുപോകെയുള്ള എന്നു പറഞ്ഞു.
Malayalam 1992 MBSI
തനിക്കു സംഭവിച്ചതൊക്കെയും ഹാമാന്‍ ഭാര്യയായ സേരെശിനോടും തന്റെ സകല സ്നേഹിതന്മാരോടും വിവരിച്ചുപറഞ്ഞു. അവന്റെ വിദ്വാന്മാരും അവന്റെ ഭാര്യ സേരെശും അവനോടുമൊര്‍ദ്ദെഖായിയുടെ മുമ്പില്‍ നീ വീഴുവാന്‍ തുടങ്ങി; അവന്‍ യെഹൂദ്യവംശക്കാരനാകുന്നു എങ്കില്‍ നീ അവനെ ജയിക്കയില്ല; അവനോടു തോറ്റുപോകെയുള്ള എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തനിക്ക് സംഭവിച്ചതെല്ലാം ഹാമാൻ ഭാര്യയായ സേരെശിനോടും തന്റെ സകല സ്നേഹിതന്മാരോടും വിവരിച്ചുപറഞ്ഞു. അവന്റെ ഉപദേഷ്ടാക്കന്മാരും അവന്റെ ഭാര്യ സേരെശും അവനോട്: “മൊർദ്ദെഖായിയുടെ മുമ്പിൽ നീ വീഴുവാൻ തുടങ്ങി; അവൻ യെഹൂദ്യവംശക്കാരനാകുന്നു എങ്കിൽ നീ അവനെ ജയിക്കയില്ല; അവനോട് തീർച്ചയായും തോറ്റുപോകുംഎന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തനിക്കു സംഭവിച്ചതൊക്കെയും ഹാമാന്‍ ഭാര്യയായ സേരെശിനോടും തന്‍റെ സകല സ്നേഹിതന്മാരോടും വിവരിച്ചു പറഞ്ഞു. അവന്‍റെ വിദ്വാന്മാരും അവന്‍റെ ഭാര്യ സേരെശും അവനോട്: മൊര്‍ദ്ദെഖായിയുടെ മുമ്പിൽ നീ വീഴുവാന്‍ തുടങ്ങി; അവന്‍ യെഹൂദാവംശക്കാരനാകുന്നു എങ്കിൽ നീ അവനെ ജയിക്കയില്ല; അവനോടു തോറ്റുപോകയേയുള്ളൂ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
തനിക്കു സംഭവിച്ചതെല്ലാം ഹാമാന്‍ തന്‍െറ ഭാര്യയായ സേരെഷിനോടും കൂട്ടുകാരോടും പറഞ്ഞു. അപ്പോള്‍ അവന്‍െറ ഉപദേഷ്‌ടാക്കളും ഭാര്യ സേരെഷും പറഞ്ഞു: നീ ആരുടെ മുന്‍പില്‍ നിന്‍െറ പതനം ആരംഭിച്ചുവോ ആ മൊര്‍ദെക്കായ്‌ യഹൂദജനതയില്‍പ്പെട്ടവനാണെങ്കില്‍ അവനെതിരേ പിടിച്ചു നില്‍ക്കാന്‍ നിനക്ക്‌ ആവുകയില്ല. നീ അവന്‍െറ മുന്‍പില്‍ വീഴും, തീര്‍ച്ച.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തനിക്കു സംഭവിച്ചതൊക്കെയും ഭാര്യയായ സേരെശിനെയും സകലസ്നേഹിതരെയും അറിയിച്ചു. അവന്റെ ഉപദേഷ്ടാക്കളും ഭാര്യയായ സേരെശും അവനോട്: “മൊർദെഖായിയുടെമുമ്പിൽ നിന്റെ പതനം ആരംഭിച്ചിരിക്കുന്നു. അദ്ദേഹം യെഹൂദാവംശത്തിൽപ്പെട്ടവനാകുകയാൽ നിനക്ക് അദ്ദേഹത്തിനെതിരേ നിൽക്കാൻ കഴിയുകയില്ല. അദ്ദേഹത്തിന്റെമുമ്പിൽ നീ വീണുപോകും” എന്നു പറഞ്ഞു.