Esther 6:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കൊട്ടാരത്തിലെ സേവകരും രാജാവിന്‍റെ ഷണ്ഡന്മാരുമായ ബിഗ്ധാനാ, തേരെശ് എന്നിവര്‍ അഹശ്വേരോശ്‍രാജാവിനെ വധിക്കാന്‍ ശ്രമിച്ചതും അതിനെപ്പറ്റി മൊര്‍ദ്ദെഖായി അറിവു നല്‌കിയതും അതില്‍ രേഖപ്പെടുത്തിയിരിക്കുന്നതു കണ്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉമ്മരിപ്പടി കാവല്ക്കാരായി രാജാവിന്റെ ഷണ്ഡന്മാരിൽ ബിഗ്ദ്ധാനാ, തേരെശ് എന്നീ രണ്ടുപേർ അഹശ്വേരോശ്‌രാജാവിനെ കയ്യേറ്റം ചെയ്‌വാൻ ശ്രമിച്ചിരുന്ന സംഗതി മൊർദ്ദെഖായി അറിവു തന്നപ്രകാരം അതിൽ എഴുതിയിരിക്കുന്നതു കണ്ടു.
Malayalam 1992 MBSI
ഉമ്മരിപ്പടി കാവല്‍ക്കാരായി രാജാവിന്റെ ഷണ്ഡന്മാരില്‍ ബിഗ്ദ്ധാനാ, തേരെശ് എന്നീ രണ്ടുപേര്‍ അഹശ്വേരോശ്രാജാവിനെ കയ്യേറ്റം ചെയ്‍വാന്‍ ശ്രമിച്ചിരുന്ന സംഗതി മൊര്‍ദ്ദെഖായി അറിവു തന്നപ്രകാരം അതില്‍ എഴുതിയിരിക്കുന്നതു കണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വാതിൽകാവല്ക്കാരായ രാജാവിന്റെ ഷണ്ഡന്മാരിൽ ബിഗ്ദ്ധാനാ, തേരെശ് എന്നീ രണ്ടുപേർ അഹശ്വേരോശ്‌രാജാവിനെ കയ്യേറ്റം ചെയ്യുവാൻ ശ്രമിച്ചിരുന്ന സംഗതി മൊർദ്ദെഖായി അറിയിച്ചപ്രകാരം അതിൽ എഴുതിയിരിക്കുന്നതു കണ്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഉമ്മരപ്പടിക്കാവല്ക്കാരായി രാജാവിന്‍റെ ഷ ണ്ഡന്മാരിൽ ബിഗ്ദ്ധാനാ, തേരെശ് എന്നീ രണ്ടു പേര്‍ അഹശ്വേരോശ്‍രാജാവിനെ കൈയേറ്റം ചെയ്‍വാന്‍ ശ്രമിച്ചിരുന്ന സംഗതി മൊര്‍ദ്ദെഖായി അറിവു തന്നപ്രകാരം അതിൽ എഴുതിയിരിക്കുന്നത് കണ്ടു.
Malayalam Bible POC-ML 2013
പടിവാതില്‍ക്കാവല്‍ക്കാരും രാജാവിന്‍െറ ഷണ്‍ഡന്‍മാരുമായ ബിഗ്‌താനയും തേരെഷും അഹസ്വേരൂസ്‌രാജാവിനെ വധിക്കാന്‍ ശ്രമിച്ചതും, അക്കാര്യം മൊര്‍ദെക്കായ്‌ അറിയിച്ചതും അതില്‍ എഴുതിയിരിക്കുന്നതു കണ്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിൽ രാജാവിന്റെ രണ്ടു സേവകരും വാതിൽകാവൽക്കാരുമായ ബിഗ്ദ്ധാനയും തേരേശും അഹശ്വേരോശ് രാജാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയതും മൊർദെഖായി അതു വെളിവാക്കിയതും രേഖപ്പെടുത്തിയിരിക്കുന്നതു കണ്ടു.