Esther 6:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“അങ്കണത്തില്‍ ആരുണ്ട്” എന്ന് രാജാവ് ചോദിച്ചു. മൊര്‍ദ്ദെഖായിക്കുവേണ്ടി താന്‍ തയ്യാറാക്കിയ കഴുവിന്മേല്‍ അയാളെ തൂക്കിക്കൊല്ലുന്നതിനു രാജാവിനോട് അനുവാദം വാങ്ങിക്കാന്‍ ഹാമാന്‍ അവിടെ അപ്പോള്‍ എത്തിയിരുന്നതേയുള്ളൂ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പ്രാകാരത്തിൽ ആരുള്ളു എന്നു രാജാവു ചോദിച്ചു. എന്നാൽ ഹാമാൻ മൊർദ്ദെഖായിക്കു വേണ്ടി താൻ തീർപ്പിച്ച കഴുവിന്മേൽ അവനെ തൂക്കിക്കളയേണ്ടതിന്നു രാജാവിനോടു അപേക്ഷിപ്പാൻ രാജധാനിയുടെ പുറത്തു പ്രാകാരത്തിൽ വന്നു നില്ക്കയായിരുന്നു.
Malayalam 1992 MBSI
പ്രാകാരത്തില്‍ ആരുള്ളു എന്നു രാജാവു ചോദിച്ചു. എന്നാല്‍ ഹാമാന്‍ മൊര്‍ദ്ദെഖായിക്കു വേണ്ടി താന്‍ തീര്‍പ്പിച്ച കഴുവിന്മേല്‍ അവനെ തൂക്കിക്കളയേണ്ടതിന്നു രാജാവിനോടു അപേക്ഷിപ്പാന്‍ രാജധാനിയുടെ പുറത്തു പ്രാകാരത്തില്‍ വന്നു നില്‍ക്കയായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“പ്രാകാരത്തിൽ ആരുണ്ട്” എന്ന് രാജാവ് ചോദിച്ചു. എന്നാൽ ഹാമാൻ മൊർദ്ദെഖായിക്ക് വേണ്ടി താൻ തയ്യാറാക്കിയ കഴുവിന്മേൽ അവനെ തൂക്കിക്കൊല്ലുവാൻ രാജാവിനോട് അപേക്ഷിക്കുവാൻ രാജധാനിയുടെ പുറത്ത് പ്രാകാരത്തിൽ വന്ന് നിൽക്കുകയായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പ്രാകാരത്തിൽ ആരുള്ളൂ എന്ന് രാജാവ് ചോദിച്ചു. എന്നാൽ ഹാമാന്‍ മൊര്‍ദ്ദെഖായിക്കുവേണ്ടി താന്‍ തീര്‍പ്പിച്ച കഴുവിന്മേൽ അവനെ തൂക്കിക്കളയേണ്ടതിനു രാജാവിനോട് അപേക്ഷിപ്പാന്‍ രാജധാനിയുടെ പുറത്ത് പ്രാകാരത്തിൽ വന്നു നില്ക്കയായിരുന്നു.
Malayalam Bible POC-ML 2013
രാജാവു കല്‍പിച്ചു: അങ്കണത്തില്‍ ആരുണ്ട്? മൊര്‍ദെക്കായ്‌ക്കുവേണ്ടി തയ്യാറാക്കപ്പെട്ട കഴുമരത്തില്‍ അവനെ തൂക്കാന്‍ രാജാവു കല്‍പിക്കണമെന്നു പറയാന്‍ വന്ന ഹാമാന്‍ കൊട്ടാരത്തിനു പുറത്തെ അങ്കണത്തില്‍നിന്ന് അപ്പോള്‍ പ്രവേശിച്ചതേയുള്ളു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“പുറത്തെ അങ്കണത്തിൽ ആരുണ്ട്?” രാജാവു ചോദിച്ചു. അപ്പോൾ മൊർദെഖായിക്കായി ഒരുക്കിയ തൂക്കുമരത്തിൽ അദ്ദേഹത്തെ തൂക്കണമെന്ന് അപേക്ഷിക്കാൻ ഹാമാൻ അങ്കണത്തിനു പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.