Esther 7:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മൊര്‍ദ്ദെഖായിക്കുവേണ്ടി നാട്ടിയിരുന്ന കഴുമരത്തില്‍ത്തന്നെ അവര്‍ ഹാമാനെ തൂക്കിക്കൊന്നു. അങ്ങനെ രാജാവിന്‍റെ കോപം ശമിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ഹാമാനെ അവൻ മൊർദ്ദെഖായിക്കു വേണ്ടി നാട്ടിയിരുന്ന കഴുമരത്തിന്മേൽ തന്നേ തൂക്കിക്കളഞ്ഞു. അങ്ങനെ രാജാവിന്റെ ക്രോധം ശമിച്ചു.
Malayalam 1992 MBSI
അവര്‍ ഹാമാനെ അവന്‍ മൊര്‍ദ്ദെഖായിക്കു വേണ്ടി നാട്ടിയിരുന്ന കഴുമരത്തിന്മേല്‍ തന്നേ തൂക്കിക്കളഞ്ഞു. അങ്ങനെ രാജാവിന്റെ ക്രോധം ശമിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ഹാമാനെ അവൻ മൊർദ്ദെഖായിക്ക് വേണ്ടി നാട്ടിയിരുന്ന കഴുമരത്തിന്മേൽ തന്നേ തൂക്കിക്കൊന്നു. അങ്ങനെ രാജാവിന്റെ ക്രോധം ശമിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ഹാമാനെ അവന്‍ മൊര്‍ദ്ദെഖായിക്കുവേണ്ടി നാട്ടിയിരുന്ന കഴുമരത്തിന്മേൽതന്നെ തൂക്കിക്കളഞ്ഞു. അങ്ങനെ രാജാവിന്‍റെ ക്രോധം ശമിച്ചു.
Malayalam Bible POC-ML 2013
അങ്ങനെ മൊര്‍ദെക്കായ്‌ക്കു വേണ്ടി ഹാമാന്‍ തയ്യാറാക്കിയ കഴുമരത്തില്‍ അവനെ അവര്‍ തൂക്കി, രാജാവിന്‍െറ കോപം ശമിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ മൊർദെഖായിക്കുവേണ്ടി താൻ നിർമിച്ച തൂക്കുമരത്തിൽത്തന്നെ അവർ ഹാമാനെ തൂക്കി; രാജാവിന്റെ കോപവും ശമിച്ചു.